സിപിഎം എക്സ് എംപി യും ഭാര്യയും സർവ്വകലാശാലവാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയുടെ ഔദ്യോഗിക വാഹനങ്ങൾ സിൻഡിക്കേറ്റ് അംഗമായ സിപിഎം നേതാവ് പി.കെ. ബിജു ex. MP എകെജി സെന്ററിലും, സിഐടിയു ഓഫീസിലും പോകുന്നതിന് ദുരുപയോഗം ചെയ്യുന്നതായ സിഎ ജിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് തൊട്ടു പിന്നാലെ പി. കെ. ബിജുവിന്റെ ഭാര്യ  കേരള സർവകലാശാല ബയോകെമിസ്ട്രി   വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച വിജി വിജയൻ
കേരള സർവകലാശാലയുടെ ഔദ്യോഗിക വാഹനം  എകെജി സെൻററിന് സമീപമുള്ള വസതിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്സിലേക്ക്‌ ദിവസേന യാത്ര ചെയ്യുന്നതിന് അനധികൃതമായി ഉപയോഗിക്കുന്നതായി പരാതി.

സർവ്വകലാശാലയിൽ വിവർത്തനാത്മക ഗവേഷണം ലക്ഷ്യമാക്കി പുതുതായി ആരംഭിച്ച ‘ട്രിക്ക്'(TRIC) എന്ന സെന്ററിന്റെ ജോയിന്റ് ഡയറക്ടർ ആയി വിജി വിജയന് അധിക ചുമതല നൽകി, സീനിയർ പ്രൊഫസർ ആയ IQAC ഡയറക്ടർക്ക് അനുവദിച്ച വാഹനം വിജി വിജയന്റെ ആവശ്യപ്രകാരം സെന്ററിന്റെ ഉപയോഗത്തിന് വിട്ടുകൊടുക്കുവാൻ രജിസ്ട്രാർ ഉത്തരവ് നൽകുകയായിരുന്നു.യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന മറ്റു സെന്ററുകൾക്കൊന്നും വാഹന സൗകര്യം അനുവദിച്ചിട്ടില്ല.
യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന 46 സെൻററുകളിൽ സീനിയർ പ്രൊഫസ്സർമാർക്കോ അസോസിയേറ്റ് പ്രൊഫസ്സർമാർക്കോ മാത്രം സെന്ററുകളുടെ ചുമതല നൽകുമ്പോൾ ജൂനിയർ ആയ വിജി വിജയന് ട്രിക്ക് എന്ന പുതുതായി ആരംഭിച്ച സെന്ററിന്റെ ചുമതല നൽകിയതിൽ സീനിയർ അധ്യാപകർക്ക്‌ അമർഷമുണ്ട്.

ഗവേഷണ ഡാറ്റാ തട്ടിപ്പ് നടത്തിയതായി ആരോപണവിധേയായ അധ്യാപികയ്ക്ക് ഒരു ഗവേഷണ സെന്ററിന്റെ ചുമതല നൽകിയത് സംബന്ധിച്ച പരാതി നിലനിൽക്കുമ്പോഴാണ് വാഹനദുരുപയോഗ ഉത്തരവ് പുറത്തുവരുന്നത്.

സ്റ്റാറ്റ്യുറ്ററി ഉദ്യോഗസ്ഥർക്ക് മാത്രം അനുവദിച്ചിട്ടുള്ള ഔദ്യോഗിക വാഹനം
വിസി യുടെ അറിവോ സമ്മതമോ കൂടാതെയാണ് വിജി വിജയന് രജിസ്ട്രാർ അനുവദിച്ചതെന്നും, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാല മറ്റ് സെൻററുകളുടെ ഡയറക്ടർമാർക്കോ  വകുപ്പുകളുടെ സീനിയർ പ്രൊഫസർമാർക്കോ പ്രത്യേക വാഹനസൗകര്യങ്ങൾ അനുവദിക്കാ തിരിക്കുമ്പോൾ പി.കെ.ബിജുവിന്റെ ഭാര്യയ്ക്ക് രാഷ്ട്രീയ പ്രീതിക്കായി വാഹനം അനുവദിച്ച രജിസ്ട്രാറുടെ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ‘കേരള’ വൈസ് ചാൻസലർക്ക് നിവേദനം നൽകി.

 

കൂടാതെ സർവ്വകലാശാല ഭരണകാര്യങ്ങളിൽ സിപിഎം ന്റെ നയപരമായ നിലപാട് നിർദ്ദേശിക്കാനും അവ നടപ്പാക്കാനും
പി.കെ. ബിജുവിനെയാണ് സിപിഎം നിയോഗിച്ചിട്ടുള്ളത്. ബിജുവിന് മുൻപ് സഖാവ് ബേബിജോൺ, കോടിയേരി ബാലകൃഷ്ണൻ,വിജയരാഘവൻ എന്നിവർക്കായിരുന്നു ചുമതല. സിപിഎം അനുഭാവ യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനയുടെ തലപ്പത്തും ബിജുവാണ്. ഇപ്പോൾ ബിജുവിന്റെയും കുടുംബത്തിന്റെയും പ്രധാന വരുമാന സ്രോതസായി സർവ്വകലാശാലകളെ മാറ്റിയിരിക്കുകയാണ്.

ഉന്നത യോഗ്യതകളുള്ള നൂറോളം ഉദ്യോഗാർഥികളെ പിൻ തള്ളിയാണ് ബിജുവിന്റെ ഭാര്യ വിജിവിജയന് , കേരളസർവ്വകലാശാല ബയോകെമിസ്ട്രി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്. 2012ൽ ഈഴവ സംവരണത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ അപേക്ഷിച്ചിരുന്ന 20 പേരിൽ നിന്നും റാങ്ക് ചെയ്യപ്പെട്ടി ല്ലെങ്കിലും, 2018 ൽ ഇടത് സർക്കാർ വന്നതോടെ ഓപ്പൺ ഒഴിവിൽ വിദേശസർവ്വകലാശാലകളിൽ നിന്നുൾപ്പടെ അപേക്ഷകരായിരുന്ന 100 ഓളം പേരെ പിൻതള്ളി ബിജുവിന്റെഭാര്യ വിജി വിജയൻ ഒന്നാം റാങ്ക് നേടുകയായിരുന്നു.

പ്രത്യേക ഓർഡിനൻസിലൂടെ 2021 ഫെബ്രുവരിയിൽ സാങ്കേതിക സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി ബിജു നിയമിക്കപ്പെട്ടു.
കോട്ടയത്ത് സ്ഥിര താമസക്കാരനായ ബിജു കുടുംബസമേതം തലസ്ഥാനത്താണ് താമസമെങ്കിലും സാങ്കേതിക സർവ്വകലാശാലയുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന്
തൃശ്ശൂർ നിന്നുള്ള പ്രൈവറ്റ് കാർ വാടകയാണ്
ടി എ ആയികൈപ്പറ്റു ന്നത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ലക്ഷങ്ങൾ ഇതിനകം തന്നെ ടിഎ, സിറ്റിങ്ഫീ ഇനത്തിൽ കൈപ്പറ്റികഴിഞ്ഞു. . ഒരു മീറ്റിംഗിൽ പങ്കെടുക്കുന്നതിന്
പതിനായിരം രൂപയിൽ കൂടുതൽ കൈപ്പറ്റുന്നുണ്ട് . സിറ്റിംഗ് ഫീയായി 5000രൂപ വീതം വേറെയും. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ ഏറ്റവും കൂടുതൽ തുക ടിഎ,സിറ്റിംഗ് ഫീ ഇനത്തിൽ കൈപ്പറ്റുന്നത് KTU വിൽ നിന്നാണ്. അംഗങ്ങൾ വാങ്ങിയ ടി എ യുടെ ഞെട്ടിക്കുന്ന കണക്ക് നിയമസഭ ചോദ്യത്തിന് ഉത്തരമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.

TA/, Sitting fee യ്ക്ക്
പുറമെയാണ് യൂണിവേഴ്സിറ്റി വക വാഹനം
എ കെ ജി സെന്റർ, CITU ഓഫീസ് എന്നിവിടങ്ങളിൽ പോകുന്നതിന് ബിജു ഉപയോഗിക്കുന്നതായി എ.ജി ആഡി റ്റിങ്ങിൽ കണ്ടെത്തിയത്.

ബിജു,1998 ൽ Phd യ്ക്ക് രജിസ്റ്റർ ചെയ്തുവെങ്കിലും
എംപി ആയിരുന്ന കാലഘട്ടത്തിൽ 2017 ൽ പാർട്ട് ടൈം ആയി ഗവേഷണം പൂർത്തിയാക്കി എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടി.എം പി യായിതുടരവേ കെമിസ്ട്രി ലാബ് നിരന്തരം ഉപയോഗപ്പെടുത്തി,ഗവേഷണം പൂർത്തീകരിക്കുക നിസ്സാരകാര്യമല്ല. ബിരുദം നേടിക്കൊടുക്കാൻ നിർണ്ണായക പങ്ക് വഹിച്ച പ്രൊഫസർ 2019 ൽ എം ജിയിൽ വിസി യായി അവരോധിക്കപ്പെട്ടുവെന്നത് യാദൃ ശ്ചികം.

സർവ്വകലാശാലകളുടെ സൗകര്യങ്ങൾ സ്വീകരിച്ച് ജീവിക്കുന്ന ഒരു സിപിഎം കുടുംബം എന്ന് ബിജുവിന് അഭിമാനിക്കാമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആക്ഷേപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *