കെ ടി യു സിൻ്റിക്കേറ്റിൻ്റെ യാത്രാപ്പടി വിവാദം കത്തുന്നു ;രണ്ട് വർഷത്തിനിടെ മുൻ എം.പി,പി.കെ. ബിജു യാത്രപടിയായി എഴുതിയെടുത്തത് 12 ലക്ഷത്തിലധികം രൂപ ; അനധികൃത ടിഎ കൈപ്പറ്റിയ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :കെ ടി യു സിൻ്റിക്കേറ്റംഗങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഉൾപ്പെടെ ലക്ഷങ്ങൾ കൈപ്പറ്റിയതായി സർക്കാർ രേഖകൾ.

മുൻ എം.പി
പി. കെ ബിജു മാത്രം പന്ത്രണ്ടു ലക്ഷത്തിലധികം രൂപയാണ് രണ്ടു വർഷത്തിനിടെ കൈപ്പറ്റിയത്.

ബിജുവിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിലും, യൂണിവേഴ്സിറ്റി വെബ്സൈറ്റിലും, നിയമസഭയിൽ നൽകിയ മറുപടിയിലും കോട്ടയം ജില്ലയിലുള്ള മേൽവിലാസമാണ് നൽകിയിട്ടുള്ളതെങ്കിലും
എല്ലാ മീറ്റിംഗുകൾക്കും അദ്ദേഹം തൃശ്ശൂർ നിന്നും തിരുവനന്തപുരം വരെയുള്ള യാത്രാപ്പടിയാണ് കൈപ്പറ്റുന്നത്. (തൃശ്ശൂരിലെ കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പങ്കുള്ളതായ ആക്ഷേപം നിലവിലുണ്ട്) ഓരോ യാത്രക്കും സിറ്റിംഗ് ഫീസിനു പുറമെ പതിനായിരത്തിലധികം രൂപയാണ് യാത്രപടിയായി കൈപ്പറ്റുന്നത്.താമസം കുടുംബസമേതം തലസ്ഥാനത്തും.(ഭാര്യ ഡോ. വിജി വിജയൻ ‘കേരള സർവകലാശാലയിൽ പ്രൊഫസ്സറാണ്. )

സാങ്കേതിക സർവ്വകലാശാലയിൽ 2021 മുതൽ സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രപടി, സിറ്റിംഗ് ഫീ തുടങ്ങിയ ഇനത്തിൽ കൈപ്പറ്റിയ തുക സംബന്ധിച്ച് അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയ്ക്ക് നൽകിയ ഉത്തരത്തിലാണ് സിൻഡിക്കേറ്റ് അംഗങ്ങൾ കൈപ്പറ്റിയ ലക്ഷങ്ങളുടെ കണക്ക് പുറത്തുവന്നത്.

2014 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയുടെ സിൻഡിക്കേറ്റിൽ 2021 മുതൽ ആറുപേരെ കൂടി അധികമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഇവരാണ് ഏറ്റവും കൂടുതൽ തുക യാത്രാപ്പടി, സിറ്റിംഗ് ഫീസ് ഇനത്തിൽ കൈപ്പറ്റിയതെന്ന് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ നിന്നും വ്യക്തമാകുന്നു.
മാത്രമല്ല, ഇവരെ സിൻ്റിക്കേറ്റംഗങ്ങളാക്കിക്കൊണ്ടുള്ള നിയമഭേദഗതിയിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടുമില്ല.

സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ തുക ടിഎ സിറ്റിംഗ്ഫീ, ഇൻസ്‌പെക്ഷൻ ഫീ എന്നീ ഇനത്തിൽ കൈപ്പറ്റുന്നത് KTU വിലെ സിൻഡിക്കേറ്റ് അംഗങ്ങളാണ്.

കോളേജ് പരിശോധനയ്ക്ക് ചുമതലപെടുത്തുന്ന കേരള , കാലിക്കറ്റ്,സർവകലാശാല സിണ്ടിക്കേറ്റ് അംഗങ്ങൾ 750 രൂപ കൈപ്പറ്റുമ്പോൾ KTU സിൻഡിക്കേറ്റ് അംഗങ്ങൾ 5000 രൂപ യാണ് ഒരു കോളേജ് ഇൻസ്‌പെക്ഷന് കൈപ്പറ്റുന്നത്.

ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരിക്കുന്നത് മുൻ എംപി,പി.കെ.ബിജുവാണ്.
12,20898 രൂപയാണ് ഈ കാലയളവിൽ കൈപ്പറ്റിയത്.തൊട്ടു പിന്നാലെ പാലക്കാട് NSS എഞ്ചിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ: സഞ്ജീവ്   10,88777 രൂപയും, തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഡ്വ:സാജു 1084610 രൂപയുമാണ് കൈപ്പറ്റിയത്. പ്രതിമാസം ലഭിക്കുന്ന അസോസിയേറ്റ് പ്രൊഫസ്സരുടെ ശമ്പളത്തിന് പുറമെയാണ് ഡോ: സഞ്ജീവ് ഈ ഭീമമായ തുക പറ്റിയിട്ടുള്ളത്.കാട്ടാക്കട സ്വദേശി അഡ്വ: സാജു വിന് യാത്രപ്പടി കുറവായതുകൊണ്ട് ഏറ്റവും കൂടുതൽ കോളേജുകളിൽ പരിശോധനനടത്തിയതായി കാണിച്ചാണ് 10 ലക്ഷത്തിൽ കൂടുതൽ തുക കൈപ്പറ്റിയത്.

*കൈപ്പറ്റിയ ടിഎ, സിറ്റിംഗ് ഫീ etc* (ബ്രാക്കറ്റിൽ കൈപ്പറ്റിയ തുക )

ഡോ:പി. കെ. ബിജു
(12,20898),
ഡോ:സഞ്ജീവ്(10,88777),

അഡ്വ: ഐ.സാജു  (10,84610)
ഡോ: B.S. ജമുന —റിട്ട: കേരള യൂണിവേഴ്സിറ്റി പ്രൊഫ: (628316),
ഡോ: വിനോദ് കുമാർ (7,26613),
ഡോ:ജി വേണുഗോപാൽ
(8,93779)

പ്രൊ:പി.ഒ.ജെ ലബ്ബ (5,97273),
ഡോ: സതീഷ് കുമാർ(1,85374),
സച്ചിൻദേവ് MLA
(1,78939),
I.B.സതീഷ് MLA
(39448),
ഡോ:മധുസൂദനൻ
(25008),
അബ്ദുൽ അസിസ്
(9134)
വിനോദ് മോഹൻ(16500),
U.P.അക്ഷയ് (15000)

പുതുതായി നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ മാത്രമാണ് ഭാരിച്ച യാത്രപ്പടി കൈപ്പറ്റിയിരിക്കുന്നത്.

സിൻഡിക്കേറ്റ് യോഗത്തിന് പുറമേ പ്രതിമാസം പതിനഞ്ചോളം സബ്കമ്മിറ്റികൾ കൂടുന്നതായും ആക്ഷേപമുണ്ട്. ഡോ: സിസാ തോമസ് വിസി യായിരുന്ന ആറുമാസക്കാലം കമ്മിറ്റികൾ അനാവശ്യമായി കൂടുന്നത് വിസി നിയന്ത്രിച്ചിരുന്നു.

ചട്ടവിരുദ്ധമായി, തൃശ്ശൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ യാത്രചെയ്തതായി സ്വയം രേഖപെടുത്തി യാത്രപടി കൈപറ്റിയ   പി.കെ. ബിജുവിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ നിന്നും വിഭിന്നമായി KTU സിൻഡിക്കേറ്റ് അംഗങ്ങൾ നിരന്തരം കൈപ്പറ്റു ന്ന അനധികൃത ടിഎ, സിറ്റിംഗ് ഫീ,
ഓണറേറിയം ഇനത്തിലുള്ള ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സമിതി നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *