മോൻസൺ മാവുങ്കലിനെതിരെ യുള്ള പോസ്‌കോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം. വി. ഗോവിന്ദൻ1 min read

18/6/23

തിരുവനന്തപുരം :മോൻസൻ മാവുങ്കലിനെതിരായ പോസ്‌കോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.

സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് പോക്‌സോ കേസിലും സുധാകരനെ ചോദ്യം ചെയ്യേണ്ടിവരും. ഈ കേസില്‍ ചോദ്യംചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് എവിടെയും ഇല്ല. മാധ്യമങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചാരണം നടത്തുകയാണ്

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിര കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി വീണ്ടും ന്യായീകരിച്ചു. സര്‍ക്കാരിനെയോ എസ്‌എഫ്‌ഐയെയോ വിമര്‍ശിച്ചാല്‍ കേസെടുക്കണമെന്ന് പറഞ്ഞിട്ടില്ല. എതിര്‍ത്തത് എസ്‌എഫ്‌ഐക്കെതിരായ പ്രചാരണത്തെ മാത്രമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് എവിടെയും ഇല്ല. മാധ്യമങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കള്ളപ്രചാരണം നടത്തുകയാണ്. രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *