CWC അംഗങ്ങളുടെ രാജിസ്വീകരിച്ചത് ചട്ട വിരുദ്ധം:ശിശുക്ഷേമ സംരക്ഷണ സമിതി1 min read

തിരുവനന്തപുരം :തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചൈൽഡ് വെൽഫേർ കമ്മിറ്റി ചെയർമാന്മാരുടെയും അംഗങ്ങളുടെയും സ്ഥാനാർഥിത്വം അയോഗ്യമാകാതിരിക്കാൻ അവർ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നുള്ള രാജി മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചു് ഉത്തരവിറക്കിയ സർക്കാർ നടപടി ചട്ടവിരു ദ്ധമെന്നു ആക്ഷേപം.

പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ CWC യിലെയും ജ്യൂവനയിൽ ബോർഡിലെയും ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സ്ഥാനങ്ങളിൽ നിന്നുള്ള രാജിയാണ് നാമനിർദ്ദേശ പത്രിക സമർപ്പണ തീയതിക്ക് മുൻപുള്ള ദിവസം മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ച് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരൻ ഉത്തരവിറക്കിയത്.ആലപ്പുഴ യിലെ അംഗത്തിന്റെ രാജി സ്ക്രൂട്ടിനി ദിവസമായ ഇന്നാണ് മുൻകാലപ്രാബല്യത്തിൽ സ്വീകരിച്ചു് സർക്കാർ ഉത്തരവിറക്കിയത്.

T. സക്കീർഹുസൈൻ, സുരേഷ് കുമാർ, തങ്കമണി ,(പത്തനംതിട്ട )സുജ S. രാജു (കോട്ടയം ),N. S. അജയകുമാർ (തിരുവനന്തപുരം )P. S. ഷാജി (ആലപ്പുഴ )എന്നിവരുടെ രാജി ആണ് മുൻകാല പ്രാബല്യത്തോടെ സ്വീകരിച്ചത്.

ഈ സ്ഥാനത്തിരിക്കുന്നവർ സ്ഥാനം രാജി വയ്ക്കുന്നതിനു ഒരുമാസം മുൻപ് സർക്കാരിന് രാജി സമർപ്പിക്കണമെന്നതാണ് നിലവിലെ ചട്ടം.രാജി സ്വീകരിച്ചു സർക്കാർ ഉത്തരവിറക്കുന്നത് വരെ അവർ തൽ സ്ഥാനത്തുതുടരണം.മൂന്ന് ദിവസം മുൻപാണ് ഇവർ രാജികത്തു നൽകിയത്. മുൻകാല പ്രാബല്യത്തോടെ രാജി സ്വീകരിച്ചതായ ഉത്തരവ് ഇറക്കിയത് രാഷ്ട്രീയ താല്പര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ്. ഇത് ശിശുക്ഷേമ നിയമ വ്യവസ്ഥകൾക്ക് എതിരാണ്.ശിശുക്ഷേമത്തിനും ശിശുസുരക്ഷയ്ക്കും ഉത്തരവാദപ്പെട്ട ചെയർമാനും അംഗങ്ങളും പകരം സംവിധാനം ഉണ്ടാകുന്നതുവരെ സ്ഥാനം ഒഴിയുന്നത് നിയമപരമല്ല.സർക്കാർ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുൻകാല പ്രാബല്യത്തോടെ രാജി സ്വീകരിക്കുന്നത് അധികാര ദുർവിനിയോഗമാണ്. സർക്കാർ പകരം ഉത്തരവാദിത്തം ആരെയും ഏല്പിച്ചിട്ടില്ല എന്നതും സർക്കാരിന്റെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്.

രാജി സ്വീകരിച്ച നടപടി ക്രമവിരുദ്ധമായതുകൊണ്ട് ഇവരുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കരുതെന്നു നാമനിർദ്ദേശപത്രിക പരിശോധനവേളയിൽ എതിർ സ്ഥാനാർഥികൾ ഉന്നയിച്ചുവെങ്കിലും വരണാധികാരിമാർ ചെവികൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്.

ശിശുക്ഷേമ പ്രവർത്തനങ്ങളും സുരക്ഷ പ്രവർത്തനങ്ങളും തകിടം മറിക്കുന്ന നിയമവിരുദ്ധമായ സർക്കാർ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്ന് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ R.S. ശശികുമാറും സെക്രട്ടറി ഉള്ളൂർ മുരളിയും മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *