കൊല്ലം :പ്രശസ്ത ചലച്ചിത്ര ഗാന രചിതാവും, എഴുത്തുകാരനുമായ ദീപു RS ചടയമംഗലം ഭാരത് സേവക് സമാജ്( BSS )ദേശീയ പുരസ്‌കാരം നാഷണൽ ചെയർമാൻ ശ്രീ ബി എസ് ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
ചലച്ചിത്രകാരൻ , സാംസ്കാരിക പ്രവർത്തകൻ,ഹ്യുമാനിറ്റേറിയൻ, എഴുത്തുകാരൻ എന്നീ നിലകളിലെ സമഗ്ര സംഭാവനകളും രാജ്യാന്തര ബഹുമതികളുമാണ് ‘ഭാരത് സേവക് ദേശീയ പുരസ്‌കാരത്തിന് ദീപു R.S നെ അർഹനാക്കിയത്.സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിറ സാനിധ്യമായ ദീപു R. S. 2024ലെ ‘സദാനന്ദ പുരസ്‌കാര ‘ജേതാവ് കൂടിയാണ്
സമൂഹത്തിന്റെ താഴെ തട്ടിൽ പ്രവർത്തിക്കുകയും, അധികമാരും അറിയപ്പെടാതെ പോകുന്ന വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നവരെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ദൗത്യമാണ് കേന്ദ്ര പ്ലാനിങ് കമ്മീഷൻ ന് കീഴിൽ പ്രവർത്തിക്കുന്ന BSS ന്റെ പ്രഖ്യാപിത ലക്ഷ്യം.