കേരള ഡിജിറ്റൽസർവകലാശാലയിൽ ഡോ: സജി ഗോപിനാഥനെയും, ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഡോ:മുബാറക് പാഷ യെയും നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതാണ് ഉത്തരാഖണ്ഡ് ലെ പുതിയ സർവ്വകലാശാല വിസി യുടെ നിയമനത്തിനെ തിരായ സുപ്രീംകോടതിയുടെ വിധി.
ആദ്യ വിസി യെ നിയമിക്കുന്നതിന് യൂജി സി ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്നതിന്റെ അടിസ്ഥാനത്തിൽ അൽമോറയിലെഎസ്.
എസ്. ജെ. സർവ്വകലാശാല വിസി യെ മന്ത്രിസഭ നേരിട്ട് നിയമിക്കുകയായിരുന്നു. ആദ്യ വിസി യുടെ നിയമനവും യുജിസി ചട്ടം പാലിച്ച്ആയി രിക്കണമെന്ന് സുപ്രീം കോടതി ഇപ്പോൾ നിർദ്ദേശിച്ചിരിക്കുകയാണ്.
ഓപ്പൺ സർവ്വകലാശാലയിൽ നിയമിച്ച ഡോ: മുബാറക് പാഷയ്ക്ക് പ്രൊഫസ്സറായി പത്തു വർഷത്തെ പ്രവർത്തി പരിചയമില്ലെന്നും, പിവിസി ഡോ:സുധീറിന് നിശ്ചിത പ്രായപരിധി കഴിഞ്ഞതാണെന്നും നിയമന സമയത്ത് തന്നെ ആക്ഷേപം ഉണ്ടായിരുന്നു.
വിസി സ്ഥാനത്തു നിന്നും നീക്കം ചെയ്യാതിരിക്കുന്നതിനു ള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് ആദ്യ നിയമനം ആയതുകൊണ്ട് യുജിസി ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്ന വിശദീകരണമാണ് ഇവർ രണ്ട് വിസി മാരും ഗവർണർക്ക് നൽകിയിട്ടുള്ളത്. ഗവർണറോട് ഇവർ ഇങ്ങനെ ഹിയറിങ്ന് സമയവും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇവരുടെ സേവനം അവസാനിപ്പിക്കേണ്ടി വന്നാൽ ഈ രണ്ടു സർവകലാശാലകളിലും വൈസ് ചാൻസലർ മാരുടെ ചുമതല നൽകുന്നതിന് ഈ സർവ്വകലാശാലകളിൽ യോഗ്യരായ പ്രൊഫസർ മാരില്ലാത്തതിനാൽ മറ്റു സർവ്വകലാശാലകളിലെ സീനിയർ പ്രൊഫസർമാർക്ക് ആവും വിസി മാരുടെ താൽക്കാലിക ചുമതല നൽകുക.