തിരുവനന്തപുരം :ഡിജിറ്റൽ സർവകലാശാലയുടെ വിസി ആയി ഡോ:സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തു സർക്കാറിനു വേണ്ടി ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഫയൽ ചെയ്ത ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ
വിസമ്മതിച്ചു. ഗവർണർക്കും സിസാ തോമസിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. ഗവർണർക്ക് വേണ്ടി സീനിയർ അഭിഭാഷകൻഅഡ്വ:പി. ശ്രീകുമാറും, സിസാ തോമസിന് വേണ്ടി എൽ. നവനീത് കൃഷ്ണനും നോട്ടീസ് കൈപ്പറ്റി.
സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം സർക്കാർ ഫയൽ ചെയ്ത ഹജ്ജിയോടൊപ്പം ഈ കേസ് കൂടി പരിഗണിക്കാൻ കോടതി ഉത്തരവിട്ടു.
Dr. സജി ഗോപിനാഥ് വിസി പദവി ഒഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷമാണ് കഴിഞ്ഞ ദിവസം ഡോ. സിസാ തോമസിനെ ഗവർണർ നിയമിച്ചത്.