19/10/22
തിരുവനന്തപുരം :കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരം സ്വദേശിയാണ്
വിളനിലം സാറിന് ആദരാഞ്ജലി യുമായി
R S ശശികുമാർ .
‘ഡോ:ജെ. വി.വിളനിലം(John Vergis Vilanilam )
ജേർണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ ജീ വിളനിലം
1935 ൽ ചെങ്ങന്നൂരിൽ ജനിച്ചു. പിതാവ് ചാണ്ടി വർഗീസ്,ഏലിയാമ്മ വർഗീസും സ്കൂൾഅധ്യാപകരായിരുന്നു. കൊച്ചു നാൾ മുതൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പ്രവീണ്യമുണ്ടായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ എം എ ബിരുദം നേടിയ അദ്ദേഹം മാർത്തോമാ കോളേജ് തിരുവല്ല,സെൻറ് ജോസഫ് കോളേജ് ദേവഗിരി (കാലിക്കറ്റ്), എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറച്ചുനാൾ മദ്രാസിലെ എംആർഎഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി യിൽ നിന്ന് ഡിലീറ്റ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ഡിലിറ്റ് ബിരുദം നേടി. അദ്ദേഹത്തിൻറെ ഗവേഷണ പ്രബന്ധത്തിന് 1975-ലെ ജെയിംസ്മാർഖം പുരസ്കാരം ലഭിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ
ജേർണലിസം വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപെട്ട അദ്ദേഹം 1992 ൽ വിസി യായി നിയമിതനായി. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ വിദ്യാർഥികളായിരുന്നു.
R S ശശികുമാർ(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആണ് ലേഖകൻ )