കൊച്ചി :കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ: രമയ്ക്കെതിരായു ള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി വിധിയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു. സർക്കാരിനെയും, അന്വേഷണം നടത്തിയവരെയും , എസ്എഫ്ഐയെയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലൂടെ ഹൈക്കോടതി ഡിവിഷൻബെഞ്ച് രൂക്ഷമായി വിമർശിച്ചിരിക്കുന്നു.SFI ക്കാരുടെ ക്രൂരതകൾക്കെതിരെ നടപടി ആവശ്യമെന്നും, ഈ അസാധാരണ വിധി നീതിപീഠത്തിന്റ വിശ്വാസ്യതയ്ക്ക് അനിവാര്യമെന്നും കോടതി.ഇത് ആദ്യമായാണ് SFI യെയും സർക്കാരിനെയും ഒരുമിച്ച് വിമർ ശിച്ചുകൊണ്ടുള്ള വിധിന്യായം ഹൈക്കോടതി പുറപ്പെടുവിക്കുന്നത്.(വിധിന്യായം അനുബന്ധമായി ചെയ്തിട്ടുണ്ട്)
പൂക്കോട് വെറ്റ റിനറി കോളേജിലെ സിദ്ധാർഥൻ മരണ പെട്ടതുമായി ബന്ധപ്പെട്ട് ഈ വിധിക്കുള്ള പ്രാധാന്യം ഏറെയാണ്.
( ഖണ്ഡിക പ്രകാരം )
12.
എല്ലാവർക്കും സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ (ഡോ രമയുടെ ) സാമൂഹിക കാഴ്ചപ്പാടും, വിദ്യാർഥികളെ കുറിച്ചുള്ള പ്രതീക്ഷകളും കുറ്റകരമായ ഒന്നാണെന്ന് തോന്നുന്നില്ല
13.
*സർക്കാരിന്റെ ബാഹ്യ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടായി. സർക്കാർ നിലപാട് നിഷ്പക്ഷം അല്ല*
ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടന വിഭാഗമാണ് എസ്എഫ്ഐ എന്നതിനാൽ തന്നെ എസ്എഫ്ഐക്കെതിരെ ഡോ. രമ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുവാൻ സർക്കാർ സംവിധാനം തയ്യാറായില്ല എന്നുള്ളത് ബാഹ്യ പ്രേരണയ്ക്ക് സർക്കാർ വിധേയമായി എന്നുള്ളതിനും, രാഷ്ട്രീയ ഭേദമന്യേ നിലപാടുകൾ കൈക്കൊള്ളുന്നില്ല എന്നുള്ളതിനും തെളിവായി കോടതി വിലയിരുത്തി
(*കണ്ണൂർ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി കൊണ്ടുള്ള സുപ്രീംകോടതി വിധിയിലും സർക്കാരിനെ കുറ്റപ്പെടുത്തി ‘extraneous consideration’ എന്ന പദം സുപ്രീംകോടതി ഉപയോഗിച്ചിരുന്നു എന്നത് പ്രസക്തമാണ്*.)
സാമൂഹിക മാധ്യമങ്ങളിലൂടെ രമക്കെതിരെ ഉണ്ടായ ആക്രമണങ്ങളിൽ നിന്നും രൂപപ്പെട്ട അസ്വസ്ഥതയുടെ ഭാഗമായി ഒരു സാമൂഹ്യ മാധ്യമത്തിന് രമ നൽകിയ അഭിമുഖത്തിനെ കാണുന്നു. പരാതിക്കാരിയുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടണം. ബാഹ്യ സമ്മർദ്ദത്തിന് വിധേയമായി സർക്കാർ സംവിധാനം രമയ്ക്ക് എതിരെ ഉപയോഗിച്ചിരിക്കുന്ന എല്ലാ കാരണം കാണിക്കൽ നോട്ടീസും കോടതി അസാധുവാക്കി .
15.II
ഡോ. രമക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത് അക്ഷയ് എന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്. ഡോ.രമയെ എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ആക്രമിച്ചതിനുo, തടഞ്ഞു വച്ചതിനും, ആക്ഷേപിച്ചതിനും എതിരെ കോളേജ് എജുക്കേഷൻ വകുപ്പ് യാതൊരു നടപടിയും കൈക്കൊള്ളാത്തത് ഹൈക്കോടതി വിമർശിച്ചു. സിസിടിവി ക്യാമറ തെളിവായി സ്വീകരിക്കണമെന്നുള്ള രമയുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
15. III
കോളേജിയേറ്റ് എജുക്കേഷൻ വകുപ്പ് നടത്തിയിരിക്കുന്ന അന്വേഷണങ്ങൾ നിഷ്പക്ഷമല്ല. ഡോ. രമയെ ഏതു വിധേനയും സമ്മർദ്ദത്തിലാ ക്കുക എന്ന ലക്ഷ്യമാണ് കൊളീജിയറ്റ് എഡ്യുക്കേഷന്റെ നടപടികൾ വ്യക്തമാക്കുന്നത് .
15.IV
ഡോ രമയ്ക്കെതിരെ ഉണ്ടായ സാമൂഹിക മാധ്യമ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടാകാത്തത് രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചു. രമ നടത്തിയ അഭിമുഖം സ്വന്തം നടപടികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിരുന്നുവെന്ന് കോടതി വിലയിരുത്തി.
കൊളീജിയറ്റ് എജുക്കേഷൻ ബാഹ്യ സമ്മർദ്ദത്തിന് വിധേയമായി അതിന്റെ അധികാരം അടിയറവ് വെച്ചു എന്നത് വ്യക്തമാണ്.
16.
ഡോ. രമയുടെ ഭാഗം ഉൾക്കൊള്ളുവാൻ അന്വേഷണം നടത്തിയവർക്ക് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രേരണയോടെ കൊളീജിയറ്റ് എഡ്യുക്കേഷൻ പ്രവർത്തിച്ചു എന്നത് സുവ്യക്തം. രമ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ സത്യം പുറത്ത് വരുമായിരുന്നു. ബാഹ്യ ഇടപെടലിന്റെ സമ്മർദ്ദത്താൽ സ്വതന്ത്രമായി അന്വേഷണം നടന്നില്ല.
17.
*19/10/2023 എന്ന തീയതിയിലെ രേഖപ്രകാരം കണ്ണൂർ സർവ്വകലാശാല ഒരു രക്ഷിതാവിന്റെ പരാതിയിൽ ഡോ.രമക്കെതിരെ ശിക്ഷ നടപടികൾ കൈക്കൊണ്ടത് ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചു. ഡോ.രമ ക്കെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്തുവാൻ സർവകലാശാല സിൻഡിക്കേറ്റിന് കഴിയാത്ത സാഹചര്യത്തിലും, പിടിഎ നിർദേശപ്രകാരം ഡോ രമ പ്രവർത്തിച്ചു എന്നുള്ള സാഹചര്യത്തിലും പ്രസ്തുത നടപടിയും രാഷ്ട്രീയ പ്രേരിതമാണ് എന്ന് ബോധ്യപ്പെട്ടുവെന്ന് കോടതി വിലയിരുത്തുന്നു*.
18. വിരമിക്കുന്നതിന്റെ തൊട്ടുമുമ്പ് ഡോ.രമ ക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്നും വ്യക്തമാകുന്നത് ഡോ. രമയെ മാനസികമായി പീഡിപ്പിക്കുവാനുള്ള ശ്രമം ബാഹ്യ പ്രേരണയാൽ സർക്കാർ സംവിധാനത്തിന് ഉണ്ട് എന്നാണ്. യഥാർത്ഥ അന്വേഷണം നടക്കുകയാണെങ്കിൽ ഈ സാഹചര്യത്തിൽ *എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് എതിരെയും അവരുടെ ക്രൂരതകൾക്കെതിരെയും* നടപടി ആവശ്യമാണ് എന്നത് വ്യക്തമാണ്. അന്വേഷണം നടത്തിയവർ ബാഹ്യ പ്രേരണയാൽ ഡോ. രമക്കെതിരെ ഏകപക്ഷീയമായി നടപടിയെടുക്കുവാൻ അധികാര ദുർവിനിയോഗം നടത്തി.
*ഡോ. രമക്കെതിരെയുള്ള എല്ലാ നടപടികളും അസാധുവാക്കിക്കൊണ്ടുള്ള അസാധാരണമായ ഒരു വിധി കോടതി പ്രസ്താവിക്കുന്നു. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഡോ. രമക്കെതിരെ എടുത്ത നടപടികൾ കോടതി വിമർശിച്ചു. ഈ അസാധാരണമായ വിധി നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.