ഡോ. സരോജ നായർ നെഫ്രോളജി അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റായി ചുമതലയേറ്റു1 min read

28/3/23

തിരുവനന്തപുരം :തിരുവനന്തപുരം india ഹോസ്പിറ്റൽ എംഡി ഡോ. സരോജ നായർ NAK (Nephrology Association of Kerala)സംസ്ഥാന പ്രസിഡന്റ്‌ആയിചുമതലയേറ്റു.

കാൽ നൂറ്റാണ്ടിന്റെ അനുഭാവ സമ്പത്തും, ആയിരകണക്കിന് കിഡ്നി രോഗികൾക്ക് ആശ്രയവും, ആശ്വാസവുമായി നിലകൊള്ളുള്ള അനന്തപുരിയിലെ മികച്ച കിഡ്നി കെയർ സെന്ററാണ് ഇന്ത്യ ഹോസ്പിറ്റൽ. ഇതിന്റെ മേധാവിയും, മികച്ച നെഫ്രോളജിറ്റുമായ ഡോ. സരോജ തന്നെ അസോസിയേഷന്റെ അധ്യക്ഷയാകുന്നത് ആശുപത്രിയുടെ സേവനങ്ങൾക്കുള്ള അംഗീകരമായി കരുതാം.

കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് മാത്രമല്ല, ഇന്ത്യ ഹോസ്പിറ്റലിലിലെ സീനിയർ സിറ്റിസൺ ഹോമും പ്രശസ്തമാണ്. സീനിയർ സിറ്റിസൺ മാരായ കിടപ്പ് രോഗികളുടെ പരിചരണത്തിനായി മികച്ച പരിശീലനം നേടിയ ഡോക്ടർമാരുടെയും, നേഴ്സ്മാരുടെയും സേവനം, പക്ഷാഘാതം, അസ്ഥിരോഗ ശസ്ത്രക്രിയ, മറ്റ് ശസ്ത്രക്രിയകൾ കഴിഞ്ഞവരെ പരിചരിക്കാൻ വിദഗ്ധരുടെ സേവനം, റെസിഡന്റ് ഡോക്ടർമാരുടെ സേവനവും, അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രി സേവനവും,24മണിക്കൂറും ആവശ്യമരുന്നുകളുടെ സേവനവും. ബാത്‌റൂമോടുകൂടിയ ഒറ്റമുറി താമസസൗകര്യം, ടി. വി. ഭക്ഷണം, ആതുര സേവനം, നേഴ്സിങ് സേവനം ഇവ തുച്ഛമായ നിരക്കിലും നൽകി വരുന്നു.

തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗതാഗത സൗകര്യമുള്ളതും, അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ഇന്ത്യ ഹോസ്പിറ്റലിൽ  നെഫ്റോളജി ക്ക് പുറമെ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡയബറ്റിക്സ്, ഫിസിയോതെറാപ്പി തുടങ്ങിയവക്കുള്ള ക്ലിനിക്കും പ്രവർത്തിക്കുന്നു.എല്ലാ ഇൻഷുറൻസ് കമ്പനികളുടെ പരിരക്ഷക്ക് പുറമെ ഹൃദ്രോഗികൾക്കായി ഓപ്പറേഷനും, മരുന്നുകളും ഒഴിവാക്കിയുള്ള EECP ചികിത്സസൗകര്യവും ഇന്ത്യ ഹോസ്പിറ്റലിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *