11/5/23
കോട്ടയം :കണ്ണീരോടെ…. കരൾ പിളർക്കുന്ന വേദനയോടെ… വന്ദനക്ക് നാടിന്റെ യാത്രമൊഴി.കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്.
കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്ബിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ‘ഒന്ന് കണ്ണ് തുറക്കാന്‍ പറ’ എന്നും പറഞ്ഞുകൊണ്ടുള്ള അമ്മയുടെ നിലവിളി ചുറ്റുമുള്ളവര്‍ക്കും സഹിക്കാന്‍ കഴിഞ്ഞില്ല. വസന്തകുമാരി തളര്‍ന്നുവീണു.
ഇന്നലെ രാവിലെയാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്.അസീസിയ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വന്ദനാ ദാസ് ഹൗസ് സര്‍ജന്‍സിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.