സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്..സർവകലാശാലകൾക്കുള്ള ഒരു ഗഡുഗ്രാന്റ് റദ്ദാക്കി ഉത്തരവ്, സർവ്വകലാശാലകൾക്കുള്ള ഒരു ഗഡു ഗ്രാന്റ് പിന്നീട് നൽകാമെന്നും,തനത് ഫണ്ടിൽ നിന്നോ യുജിസി പദ്ധതി ഫണ്ടിൽ നിന്നോ ഓവർ ഡ്രാഫ്റ്റ് എടുത്തോ ശമ്പളം നൽകാനായിരുന്നു സർക്കാർ നിർദ്ദേശം1 min read

11/5/23

സംസ്ഥാനത്തെ സർവകലാശാലകൾ
ക്കുള്ള സർക്കാറിൻറെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ചതോ ടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗ്രാന്റ് ഗഡു റദ്ദാക്കിയത് ശമ്പളവിതരണത്തെയും പെൻഷനെയും ദോഷകരമായി ബാധിക്കും. റിട്ടയർ ചെയ്യുന്നവർക്കുള്ള അനൂകൂല്യങ്ങൾ യ ഥാസമയം നൽകുന്നതും തടസപെട്ടിരിക്കുകയാണ്.
സർവ്വകലാശാലകളുടെ സ്ഥിര നിക്ഷേപം പിൻവലിച്ചോ,,യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽ നിന്നോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റോ എടുത്തോ ശമ്പളവും പെൻഷനും നൽകാനും ഗ്രാന്റ് ഗഡു അടുത്ത വർഷത്തെ ഗ്രാന്റ് വിഹിതത്തിൽ പെടുത്തി നൽകുമെന്നുമായിരുന്നു സർക്കാരിന്റെ ഉറപ്പ്.

കേരള, എംജി, കാലിക്കറ്റ്, സംസ്കൃത, കുസാറ്റ്, കണ്ണൂർ സർവ്വകലാശാകളുടെ ഒരു ഗഡു പദ്ധതിയെതര ഗ്രാന്റ് റദ്ദാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാല രജിസ്ട്രാർമാരെ അറിയിച്ചിരിക്കുകയാണ്.
അതിനിടെ സ്‌റ്റേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സർവ്വകലാശാല ഫണ്ട്‌ അടിയന്തിരമായി സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റികൾ
നടപ്പാക്കിയതോടെ ഗവേഷണ പ്രൊജക്റ്റുകൾക്ക് UGC അനുവദിച്ചു തുക പോലും യഥാസമയം പിൻവലിക്കാനാവുന്നില്ലെന്നപരാതി പ്രൊജക്റ്റ്‌ ഡയറക്ടർക്ക്‌മാർക്കുണ്ട്.

പുതുതായി സർവ്വകലാശാലകൾ ആരംഭിച്ചതും,നിലവിലെ സർവകലാശാലകളുടെ ആഭ്യന്തര വരുമാനം കുറഞ്ഞതും, സർവകലാശാലകളിൽ വ്യാപകമായി നടത്തുന്ന അധ്യാപക നിയമനങ്ങൾക്ക് കൂടുതൽ തുക വേണ്ടിവന്നതും മൂലം സർക്കാർ ഖജനാവിൽനിന്ന് സർവകലാശാലകളുടെ പ്രവർത്തനത്തിന് കൂടുതൽ തുക ആവശ്യമായി വന്നു.

കേരള സർവകലാശാലയ്ക്ക് പ്രതിമാസ ഗഡു ഇനത്തിൽ 30 കോടി, കാലിക്കറ്റ് 20 കോടി ,എംജി 16 കോടി, കുസാറ്റ് 14 കോടി, സംസ്കൃത 6കോടി, കണ്ണൂർ അഞ്ചുകോടിയുമാണ്  സർക്കാർ നൽകേണ്ടത്.
ഗ്രാന്റ്ഗഡു റദ്ദാക്കിയത് സർവ്വകലാശാലകളുടെ ആക്കാദമിക് പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

പഴക്കം ചെന്ന സർവ്വകലാശാലകളായ കേരള,കാലിക്കറ്റ് , കൊച്ചി  സർവകലാശാലകൾക്കും കാർഷിക സർവകലാശാലയ്ക്കും   പെൻഷൻ ഇനത്തിൽതന്നെ  വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്. പെൻഷൻ പ്രതിസന്ധി മറികടക്കുന്നതിന്  സർവകലാശാലകളിലെ ആഭ്യന്തര വിഭവസമാഹരണം വർദ്ധിപ്പിച്ച് പെൻഷനു പ്രത്യേക ഫണ്ട് രൂപീകരിക്കുവാൻ സർക്കാർ സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പ്രസ്തുത ഉത്തരവ് സർക്കാർ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *