അഞ്ചൽ :ഡ്രൈവേഴ്സ് ഡേ യോടനുബന്ധിച്ച് പുനലൂർ -നാഗർകോവിൽ റൂട്ടിൽ സർവീസ് നടത്തുന്ന KSRTC ബസിലെ ഡ്രൈവർ N. രാജീവിനെ N.സുനിൽ അഞ്ചലിന്റെ നേതൃത്വത്തിൽ ചന്തമുക്കിൽ വെച്ച് രാവിലെ 7.00മണിക്ക്ബസിലെ സ്ഥിരം യാത്രക്കാർ ആദരിച്ചു.
സുരക്ഷിതയാത്രയും, സൗമ്യ മുഖത്തോട് കൂടി യാത്രക്കാരോട് സൗഹൃദപരമായി പെരുമാറുകയും ചെയ്യുന്ന രാജീവ് മാതൃകയാണെന്നും യാത്രക്കാർ പറഞ്ഞു.
ചടങ്ങിൽകണ്ടക്ടർ A. ലജീഷ്കുമാർ, ഷാജു അലിമുക്ക്, ലാൽജി പുനലൂർ, ഉല്ലാസ് അഞ്ചൽ,അബ്ദു അൻസ്,അബ്ദു അഞ്ചൽ, പ്രീതിks,ഷഹാന, ആര്യ പുനലൂർ, സാജു പനച്ചിവിള എന്നിവർ പങ്കെടുത്തു.