തിരുവനന്തപുരം :ബിജെപി സ്ഥാനാർഥികൾ മികച്ചവരാണ് എന്ന് താൻ പറഞ്ഞത് ജാഗ്രത കൂടാൻ വേണ്ടിയാണെന്ന് ഇ പി ജയരാജൻ. മത്സരം ആരൊക്കെ തമ്മിലാണെന്ന് പറയേണ്ട കാര്യമില്ല. പത്മജ പറയുന്നത് കാര്യമാക്കേണ്ട, ദല്ലാൾ നന്ദകുമാറിനെ അറിയില്ല, പത്മജയെ സിപിഎമ്മിൽ കൊണ്ടുവരാൻ നോക്കിയിട്ടില്ല, ക്ഷണിച്ചു എങ്കിൽ അവർ ഇവിടെ അല്ലെ വരേണ്ടത്.ബിജെപിക്ക് മികച്ച സ്ഥാനാർഥികൾ ഉണ്ടെങ്കിലും അവർ ജയിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
24ന്യുസ് തനിക്ക് എതിരെ വാർത്തകൾ ചമയ്ക്കുന്നു. വിദേശത്ത് എനിക്ക് ബിസിനസ് ഉണ്ടെന്ന് വരെ അവർ പറയുന്നു.24ചാനലിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ കൊടുക്കും. പണം കൊടുത്താണ് അവർ വാർത്ത ചമക്കുന്നതെന്നും ജയരാജൻ പറഞ്ഞു.