കടലിന്റെ മക്കളുടെ സങ്കടങ്ങള്‍ കേട്ടറിഞ്ഞ് രാജീവ്ചന്ദ്രശേഖര്‍1 min read

 

തിരുവനന്തപുരം: മാറിമാറി ഭരിച്ച മുന്നണികള്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരംകാണാന്‍ ശ്രമിച്ചില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇരുമുന്നണികളും മത്സ്യത്തൊഴിലാലികളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിന് യാതൊന്നും ചെയ്തില്ല. പുല്ലുവിളയിലെ ജനങ്ങളുടെ വിഷമതകശ് കേട്ടറിഞ്ഞ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍, തീരദേശവാസികളിലേക്ക് വികസനത്തിന്റെ സൗകര്യങ്ങളെത്താതതില്‍ അദ്ഭുതം പ്രകടിപ്പിച്ചു.
പുല്ലുവിളയിലെ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് സെന്റ് ജേക്കബ് ഫെറോന പള്ളിയിലെത്തി ഫാദര്‍ ആന്റണി.എസ്.ബി യെ സന്ദര്‍ശിച്ചു. അദ്ദേഹവും തീരദേശവാസികളുടെ ആശങ്ക സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശവാസികള്‍ക്ക് പ്രയാസം ഉണ്ടാകില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് തീരദേശ ജനതക്കൊപ്പം മോദി സര്‍ക്കാരിന്റെയും തന്റെയും പരിശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളും സ്ഥാനാര്‍ത്ഥി നേരത്തെ സന്ദര്‍ശിച്ചു. തീരദേശത്തെ ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും അതിന് ഉടന്‍ പരിഹാരം കാണുമെന്നും അവര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി

.
നെയ്യാറ്റിന്‍കരയിലെ ആദ്യ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പുല്ലുവിളയിലാണ്. എന്നാല്‍ നാളിതുവരെ അടിസ്ഥാന സൗകര്യങ്ങളില്‍ യാതൊരു വികസനവും ഇവിടെയുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ നിലവില്‍ രണ്ടു ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ മാത്രമാണുള്ളത്. കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകള്‍ വേണമെന്ന ഫാദറിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൂടുതല്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ അനുവദിക്കാമെന്നു അദ്ദേഹം ഉറപ്പ് നല്‍കി. തീരദേശ മേഖലയിലെ തൊഴില്‍സംരഭങ്ങളുടെ അഭാവവും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന് പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *