പത്രാധിപർ ടി.കെ.നാരായണൻ (1882- 1939) നാളെ 84-ാം ചരമവാർഷികം.. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

8/5/23

നാവേത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതു ജീവിതത്തിൽ ജ്വലിച്ചു നിന്നിരുന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു ടി.കെ.നാരായണൻ നാളെ അദ്ദേഹത്തിൻ്റെ 84-ാം ചരമവാർഷികദിനമാണ്. കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ 1882 ജുൺ 25 ന് ജനനം. കൊല്ലത്ത് ഇംഗ്ലീഷ് മിഷനറി സ്കൂളിൽ ചേർന്നു പഠിച്ച് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ലോവർ സെക്കൻ്ററി പരീക്ഷ പാസ്സായ ശേഷം .മദ്രാസിൽ പോയി FA/ BA ബിരുദം നേടി. ബഹുമുഖ പ്രതിഭയും തിരുവിതാംകൂറിലെ സുജനാനന്ദിനി പത്രാധിപരും ഉടമസ്ഥനും സ്വമാതുലനുമായിരുന്ന പരവൂർ വി.കേശവനാശാൻ എന്ന പണ്ഡിത ശ്രേഷ്ഠൻ്റെ കവിതക്കളരിയും പത്രമോഫിസും ആശാൻ്റെ ശിഷ്യത്വവും യഥാകാലം നാരായണന് കുടുതൽ ജ്ഞാനസമ്പാദത്തിന്ന് പ്രയോജഗീ ഭവിച്ചു.വിദ്യാഭ്യാസ കാലത്ത് തന്നെ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ എഴുതാനും പ്രസംഗിക്കാനം സമർത്ഥനെന്ന് പേരെടുത്തിരുന്നു. അക്കാലത്തു തന്നെ പ്രാദേശിക മലയാള പത്രങ്ങളിലും, ഹിന്ദു, സ്വരാജ്യ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും സ്വതന്ത്യ ലേഖനങ്ങൾ എഴുതിയിരുന്നു. വിദ്യാഭ്യാസനന്തരം 1900 ൽ കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ആദ്യത്തെ ഇംഗ്ലിഷ് അദ്ധ്യാപകനായി.1901 ൽ ഇംഗ്ലിഷ് ട്യൂഷൻ ഹോം എന്നെ ഒരു സ്ഥാപനം ആരംഭിച്ചു. ട്യൂട്ടോറിയൽ പ്രസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യത്തെ സ്ഥാപനമാണിത്.പ്രൊഫ.MP പോൾ പീന്നീട് ഏറെക്കാലം കഴിഞ്ഞാണ് ഈ പ്രസ്ഥാനത്തിൽ കാൽ വച്ചത്. 1902 ൽ അക്കാലത്തെ പ്രമുഖ പത്രമായിരുന്ന സുജനാനന്ദിനിയുടെ സ്വതന്ത്ര്യ പത്രാധിപരായി SNDP യോഗത്തിൻ്റെ അസ്തിവാരം ഉറപ്പിച്ച കുമാരനാശാനോടും Dr. പല്പുവിനോടുമൊപ്പം ടി.കെ.നാരായണനു ഉണ്ടായിരുന്നു. യോഗത്തിൻ്റെ ശക്തമായ വാഗിന്ദ്രിയമായ വിവേകോദയം’ മാസിക ആരംഭിച്ചപ്പോൾ 1904-ൽ അതിൻ്റെ മാനോജരായും അദ്ദേഹം സേവനം അനുഷ്ടിച്ചു.1904ൽ SNDP യുടെ സഞ്ചാര സെക്രട്ടറിയായി പ്രവർത്തിച്ചു.1916 ,1917 വർഷങ്ങളിൽസംഘടനാ സെക്രട്ടറിയായി.1911 ൽ മയ്യനാട് നിന്ന് കേരള കൗമുദി തുടങ്ങിയപ്പോൾ അതിലെ പ്രധാന ലേഖകന്മാരിൽ ഒരാൾ ടി.കെ നാരായണനായിരുന്നു. കുറേക്കാലം കേരള കൗമുദിയുടെ പത്രാധിപരായും പ്രവർത്തിച്ചുണ്ട്. അമ്മുകുട്ടി, ഭാനു വൈദ്യൻ മുതലായ കമനീയകഥകളും കേരള കൗമുദിയിൽ എഴുതിയതായി ആത്മകഥയിൽ സി.കേശവൻ പ്രസ്താവിക്കുന്നു.M N ഗോവിന്ദൻ നായരുടെ ആത്മകഥയിൽ ടി.കെ.നാരായണനെ കുറിച്ചു പരാമർശിക്കുന്നുണ്ട്. Cകേശവൻ്റെ കൗമുദിയിലും പ്രവർത്തിച്ചു.1937 പാഞ്ചജന്യം എന്നൊരു പത്രം അദ്ദേഹം നടത്തി. കൊല്ലത്ത് നിന്ന് ദേശാഭിമാനി പത്രം പ്രചരിച്ചു തുടങ്ങിയപ്പോൾ 1915 ഏപ്രിൽ 15ന് നല്ലൊരു എഴുത്തുകാരനും പത്രപ്രവർത്തകനും എന്നു പേരെടുത്തു കഴിഞ്ഞിരുന്ന ടി.കെ നാരായണൻ നായിരുന്നു അതിൻ്റെ പ്രിൻ്ററും പബ്ലിഷറും പത്രാധിപരും.ഇതിനിടയിൽ അമൃത ഭാരതി എന്നൊരു പത്രവും സ്വന്തമായി കുറേക്കാലം നടത്തി. പുസ്തക പ്രസാധകരേയും എഴുത്തുകാരേയും സംഘടിപ്പിച്ചു കൊണ്ട്.1925 ൽ മലയാളം വ്യവസായ കമ്പനി (ക്ലാപ്തം) എന്നൊരു സംഘടന രജിസ്റ്റർ ചെയ്ത അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു.മാർക്സിയൻ ധനതത്വശാസ്ത്രം അദ്ദേഹംഗാഢമായി പഠിച്ചിരുന്നു. അവകാശ സംരക്ഷണാർത്ഥം കൊല്ലത്ത് തൊഴിലാളികളെ ആദ്യമായി സംഘടിപ്പിക്കുകയും 1915ൽ ഒരു പണിമുടക്ക് നടത്തി വിജയിപ്പിക്കുകയും ചെയ്ത അഭിമാനകരമായ ചരിത്രവും ടി.കെ യ്ക്കുണ്ട്. അവസാന കാലത്ത് ആര്യസമാജത്തിലും പ്രവർത്തിച്ചു.തൽ സംബന്ധമായ ചില ഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു. സമുന്നതനായ ഒരു സാഹിത്യകാരനായിരുന്ന ടി.കെ നാരായണൻ അദ്ദേഹത്തിൻ്റെ ഹനുമാൻ്റെ പൂണൂൽ’ എന്ന കൃതി യാഥാസ്ഥിതികരെ വിറളി പിടിപ്പിച്ചതിന് അതിരില്ലെന്നു കേട്ടിട്ടുണ്ട്.ശ്രീനാരായണ ഗുരുവിൻ്റെ ജീവചരിത്രം ഗുരുസശരിരനായിരിക്കുമ്പോൾ തന്നെ എഴുതി (1921) ആദ്യമായി ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയെന്ന പ്രാധാന്യവും ടി.കെ.യ്ക്ക് അവകാശപ്പെട്ടതാണ്.ശ്രീരാമകഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ ,രാജാറാം മോഹൻ റോയ്, പരവൂർ വി.കേശവനാശാൻ, കാറൽ മാർക്സ്, ലെനിൻ തുടങ്ങിയ ജീവചരിത്ര ഗ്രന്ഥങ്ങളും അദേഹത്തിൻ്റെ രചനകളിൽപ്പെടുന്നു. ഷേക്സ്പിയർ നാടകങ്ങൾക്ക് ചാൾസ് ലാമ്പ് അദ്ദോത്തിൻ്റെ സഹോദരിയും ചേർന്നു തയ്യാറാക്കിയ ഹൃസ്വ ഹൃദ്യങ്ങളായ ഗദ്യാവിഷ്ക്കാരങ്ങൾ ടി.കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.ദി ടെമ്പസ്റ്റിൻ്റെ പരിഭാഷ മന്ദാകിനി എന്ന പേരിൽ 1917 ൽ പ്രകാശിപ്പിച്ചു. ജീവകാരുണ്യം തുടങ്ങിയ ബാലസാഹിത്യ കൃതികളും അദ്ദേഹത്തിൻ്റെ രചനകളിൽപ്പെടുന്നു.ബ്രഹ്മവിദ്യാ സംഘക്കാരുടെ ഒരു ഇംഗ്ലീഷ് ഗ്രന്ഥത്തെ അനുകരിച്ച് ടി.കെ രചിച്ചിട്ടുള്ള ഒരു സ്വതന്ത്ര കൃതിയാണ് ആരോഗ്യ രത്നാകരം. ആരോഗ്യ ശാസ്ത്ര സംബന്ധമായ ധാരാളം വിവരങ്ങൾ അടങ്ങിയിട്ടുളള പ്രസ്തുത ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധികരിച്ചിട്ടുള്ള ഒരുലഘുഗ്രന്ഥമാണ് മനുഷ്യനുംമാംസഭോജനവും.

പന്തളം – കൈപ്പുഴ കുടുംബത്തിലെ നാരായണി അമ്മയാണ് സഹധർമ്മിണി.ദമ്പതികൾക്ക് എട്ടുമക്കൾ കനിഷ്ഠ പുത്രൻ ശ്രീ.കെ.എൻ.ബാൽ (റിട്ട: ഐ.പി.എസ്). മഹാകവി കുമാരാ നാശൻ്റെ ആത്മമിത്രമായിരുന്നു ടി.കെ നാരായണൻ SNDP യോഗവും സുജനാനന്ദിനി -വിവേകോദയം പത്രമാസികകളുമാണ് അവരെ തമ്മിൽ അടുപ്പിച്ചത്. ആശാൻ കൊല്ലത്ത് വന്നാൽ H&C യുടെ സമീപത്തുള്ള തറയിൽ കാക്ക വിട്ടിൽ കയറാതിരുന്നിട്ടില്ല. ആശാൻ്റെ അന്ത്യയാത്രാ ദിനത്തിലും അവസാനമായി അവർ കൊല്ലം മുണ്ടയ്ക്കൽ കാക്ക വിട്ടിൽത്തറയിൽ സന്ധിക്കുകയുണ്ടായി. രാത്രി ടി.കെ യുടെ വിട്ടിൽ നിന്നും കഞ്ഞിയും പയറുതോരനും കഴിച്ച ശേഷം യാത്ര പറയാൻ തുടങ്ങിയപ്പോൾ രാത്രിയാത്രയും തണുപ്പുമാണ്, മഴയുടെ ലക്ഷണവും കാണുന്നു എന്നു പറഞ്ഞു കൊണ്ട് സ്നേഹപൂർവ്വം ടി.കെ തൻ്റെ ഓവർകോട്ട് ആശാനെ ധരിപ്പിക്കുകയുണ്ടായി. അത് ആശാൻ്റെ അവസാന അത്താഴമായിരുന്നു എന്ന് ടി.കെ യോ ബന്ധുക്കളോകരുതിയില്ല. അന്നു രാത്രിയിൽ റെഡീമർ ബോട്ടപകടത്തിലാണല്ലോ ആശാൻ പല്ലനയാറ്റിൽ പരി നിർവ്വാണം പ്രാപിച്ചത്.സഹോദരൻ അയ്യപ്പനോടൊപ്പം ഈ വിപ്ലവ കേസരി കേരളത്തിനകത്തും പുറത്തും എത്രയെത്ര സ്റ്റേജുകളിൽ പ്രത്യക്ഷപ്പെട്ട് ശ്രീ നാരായണ ഗുരുധർമ്മത്തിൻ്റെ കാഹളങ്ങൾ കൊണ്ട് ജനലക്ഷങ്ങളെ ഉത്തേജിപ്പിച്ചിരുന്നു. കേരളത്തിലെ ദേശാഭിമാനികളായ, പൗരബോധമുള്ള ജനങ്ങൾ ടി.കെ.നാരായണനെ വിസ്മരിക്കുകയില്ല. 1939-ൽ സിംഗപ്പൂരിൽ ഒരു പ്രസംഗ പര്യാടനം നടത്തുകയുണ്ടായി ടി.കെ.അവിടെ വച്ച് അദ്ദേഹം 1939 മേയ് 9 ന് അന്തരിച്ചു. അവിടെയുള്ള ഒരു ശ്മശാനത്തിലാണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം.ടി.കെ നാരായണൻ്റെ ജീവചരിത്രം മകൻ ശ്രീ. കെ.എൻ.ബാൽ (റിട്ട. ഐ.പി.എസ്) പ്രസിദ്ധിക്കരിച്ചു. പത്രാധിപർ ടി.കെ നാരായണൻ്റെ സ്മരണ നിലനിർത്താൻ കൊല്ലം കേന്ദ്രികരിച്ച് ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *