വിദ്യാഭ്യാസ സ്‌കോളർഷിപ്പും ലാപ്‌ടോപ് വിതരണവും1 min read

 

തിരുവനന്തപുരം :അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനും പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ /ഐ.ടി.സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യത പരീക്ഷയിൽ 50% മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ സൗജന്യമായി മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷകർ ഫെബ്രുവരി 29 വൈകിട്ട് അഞ്ചിന് മുൻപായി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ.സി.പി ബിൽഡിംഗ്, ആര്യശാല, പിൻ – 695036 എന്ന വിലാസത്തിൽ സമർപ്പിക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471- 2460667, 9188430667

Leave a Reply

Your email address will not be published. Required fields are marked *