22/7/23
തിരുവനന്തപുരം:ഭാവി തലമുറയെ അടിമകളാക്കി മാറ്റാൻ സമൂഹ്യദ്രോഹികൾ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വൻതോതില്‍ മയക്കുമരുന്ന് ഒഴുക്കുന്നെന്ന് എക്സ്സൈസ് ഇൻസ്സ്പെക്ടർ സിപി പ്രവീൺ.
മയക്കുമരുന്ന് കേസില്‍ സാക്ഷിമൊഴി നല്‍കവേയാണ് അമരവിള ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടര്‍ സി.പി.പ്രവീണ്‍ ആറാം അഡിഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറവൻകോണം പട്ടം താണുപിള്ള പാര്‍ക്കിന് സമീപത്ത് നിന്നാണ് പ്രവീണിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിഭാഗത്തിലുള്ള നൈട്രോസ്പാം ഗുളികകള്‍ പിടിച്ചെടുത്തത്. ബൈക്കുകളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പരുത്തിപ്പാറ ബി.എസ്.എൻ.എല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ പി.കെ എന്ന കണ്ണൻ, ഉള്ളൂര്‍ പാണൻവിള കുഴിവിള പുത്തൻ വീട് സ്വദേശി ചാള എന്ന ശരത്ത്.എസ്.എസ് എന്നിവരാണ് പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീൻ ഹാജരായി.