തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ ജൂൺ ഒൻപത് മുതൽ ജൂലൈ 31 വരെയുള്ള ടോളിംഗ് നിരോധന കാലയളവിൽ കടൽ പട്രോളിങിനും കടൽരക്ഷാ പ്രവർത്തനങ്ങൾക്കുമായി 9.9 എച്ച്.പി, 25 എച്ച്.പി എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുള്ള ഫൈബർ വള്ളങ്ങൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു. വളളം 32 അടിയോ (9.8 മീറ്റർ) അതിൽ കൂടുതലോ നീളമുള്ളതും, ഫൈബർ ബോഡി നിർമിതവുമായിരിക്കണം. ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ തിരച്ചിലിന് പോകുവാൻ വളളം അനുയോജ്യമായിരിക്കണം. 5 വർഷത്തിൽ കുറവ് പഴക്കമുള്ളതും, നല്ല പ്രവർത്തന യോഗ്യമായതുമായ വളളത്തിന് മുൻഗണന ഉണ്ടായിരിക്കും. ക്വട്ടേഷനുകൾ മെയ് 18 ഉച്ചയ്ക്ക് മൂന്നിന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം. അന്നേദിവസം 3.30ന് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0471 2481118, 2480335, 9496007035
2024-05-06