ഹോട്ടൽ പരിശോധന : 46 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി1 min read

തിരുവനന്തപുരം : നഗരസഭാ ആരോഗ്യവകുപ്പ് ഇന്നലെ നടത്തിയ ഹോട്ടൽ പരിശോധനയിൽ അപാകത കണ്ടെത്തിയ 46 സ്ഥാപനങ്ങൾക്ക് നഗരസഭാ നോട്ടീസ് നൽകി.

6 സ്ക്വാഡുകൾ കമലേശ്വരം, മണക്കാട്, കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, കരമന എന്നിവിടങ്ങളിലായി 19 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

സ്ക്വാഡിന് ഹെൽത്ത് സൂപ്പർവൈസർമാരായ അജിത് കുമാർ, പ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനചന്ദ്രൻ അനൂപ്റോയ്, അനിൽകുമാർ എൻ വി, സുജിത് സുധാകർ എന്നിവർ നേതൃത്വം നൽകി. അപാകത കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഏഴു ദിവസത്തിനകം അപാകത പരിഹരിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്.

നഗരസഭ ഓഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്ന സുഭോജനം പദ്ധതിയിലൂടെ നഗരപരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറൻറ്, കാറ്ററിംഗ് യൂണിറ്റുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഉള്ള ജീവനക്കാർക്ക് പരിശീലനം നൽകി ഐഡൻറിറ്റി കാർഡ് അനുവദിക്കും.

ഇതിന് മുന്നോടിയായി മെഡിക്കൽ പരിശോധനയും നടത്തും. പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും പൊതുജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുമെന്നും മേയർ അഡ്വക്കേറ്റ് വി കെ പ്രശാന്ത് അറിയിച്ചു.

ഹോട്ടൽ പരിശോധനയിൽ നോട്ടീസ് ലഭിച്ച 46 സ്ഥാപനങ്ങളുടെ വിവരം ചുവടെ :

 1. തന്നൂസ് റെസ്റ്റോറൻറ് കമലേശ്വരം : ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല, ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂം ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല.
 2. സീനത്ത് ഹോട്ടൽ മണക്കാട് : ആഹാരം പാകം ചെയ്യുന്ന പത്രങ്ങളും വൃത്തിഹീനമാണ്. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ടോയ്ലറ്റ് വൃത്തിഹീനമാണ്.
 3. അശ്വതി റ്റീ സ്റ്റോർ മണക്കാട് : ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നു.
 4. റാഹത്ത് ഹോട്ടൽ മണക്കാട് : പഴകിയതും ഉപയോഗ്യമല്ലാത്ത ബിരിയാണി ചിക്കൻ ബീഫ് ബട്ടർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ബാഗുകൾ സൂക്ഷിച്ചിരിക്കുന്നു. ശുദ്ധ വായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനമില്ല.
 5. ഗീതാഞ്ജലി ടിഫിൻ സെൻറർ മണക്കാട്: ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല.
 6. അൽ-സഫാ റസ്റ്റോറൻറ് കമലേശ്വരം : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സൂക്ഷിച്ചിരിക്കുന്നു.ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേകം സ്റ്റോ റൂം ഇല്ല. പഴകിയതും ഉപയോഗ്യമല്ലാത്തതും ആയ പൊറോട്ട പിടിച്ചെടുത്തിട്ടുണ്ട്.
 7. ഹോട്ടൽ പങ്കജ് സ്റ്റാച്യു : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാത്ത മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരഅവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പൊതു ശുചിത്വ നിലവാരം തൃപ്തികരമല്ല. പഴകിയ ചോറ് പുഴുങ്ങിയ പഴകിയ മുട്ട എന്നിവ സ്ക്വാഡ് പിടിച്ചെടുത്തു.
 8. ഹോട്ടൽ സഫാരി, ഓവർബ്രിഡ്ജ്, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ചുവരുകളിൽ യഥാസമയം പെയിൻറ് അടിച്ചിട്ടില്ല. ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ് പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. കൂടാതെ പഴകിയ പാകം ചെയ്ത ബീഫ്, കോഴി ഇറച്ചി, മീൻ, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയും പിടിച്ചെടുത്തു.
 9. ഓപ്പൺ ഹൗസ് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ചുവരുകളിൽ യഥാസമയം പെയിൻറ് അടിച്ചിട്ടില്ല. ശുദ്ധ വായുവും വെളിച്ചവും ലഭിക്കുന്നതിനുള്ള സംവിധാനമില്ല. പഴകിയതും ഉപയോഗ്യമല്ലാത്തതുമായ 12 ലിറ്റർ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു. അടുക്കളയിൽ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നു.
 10. ഹോട്ടൽ ആര്യാസ്, പുളിമൂട് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ചുവരുകളിൽ യഥാസമയം പെയിൻറ് അടിച്ചിട്ടില്ല. ആഹാരം പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളും പക്ഷികളും കടന്നുവന്ന് മലിനപ്പെടുത്തുന്ന വിധം കാണപ്പെടുന്നു. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാര അവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. ജീവനക്കാർ മാസ്ക്, തൊപ്പി എന്നിവ ധരിച്ചിട്ടില്ല.
 11. ചിരാഗ് – ഇൻ, സെക്രട്ടറിയേറ്റ് : ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാര അവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും മനുഷ്യ ഉപയോഗ്യമല്ലാത്തതും ആയ ചോറ്, ഐസ്ക്രീം, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.
 12. ഹോട്ടൽ ഗീത പുളിമൂട് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ചുവരുകളിൽ യഥാസമയം പെയിൻറ് അടിച്ചിട്ടില്ല. പഴകിയ ഇറച്ചി, പഴവർഗങ്ങൾ എന്നിവ പിടിച്ചെടുത്തു.
 13. സ്റ്റാച്യു റസ്റ്റോറൻറ്, സ്റ്റാച്യു : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു . ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ഇടുങ്ങിയ വെളിച്ചകുറവുള്ള സ്ഥലത്ത് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. മോട്ടോർ ഇൻസ്റ്റലേഷൻ പെർമിറ്റില്ലാതെ മുകളിലത്തെ നിലയിൽ മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു.
 14. സംസം റസ്റ്റോറൻറ്, പാളയം : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോറും ഇല്ല. സ്ഥാപനത്തിൻറെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളം ആഹാര അവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു .
 15. എം ആർ ഐ റസ്റ്റോറൻറ്, പാളയം : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനത്തിൻറെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളം ആഹാര അവശിഷ്ടങ്ങളും കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു. പഴകിയതും ഉപയോഗ്യമല്ലാത്തതും ആയ പാചകം ചെയ്ത് പൊറോട്ട, ചപ്പാത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
 16. എസ് പി കോട്ടേഴ്സ്, പി ആർ എസ് ഹോസ്പിറ്റൽ കാൻറീൻ, കരമന : ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
 17. നെസ്റ്റ് റസ്റ്റോറൻറ്, പി ആർ എസ്, കരമന : ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
 18. ഹോട്ടൽ ക്രിഷ്ണദീപം, കാലടി : മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ചിരിക്കുന്നു. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
 19. ഹോട്ടൽ സ്വാഗത, പാളയം : ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
 20. ട്രിവാൻഡ്രം ഹോട്ടൽ, സ്റ്റാച്യു : മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ വിൽപനയ്ക്ക് സൂക്ഷിച്ചിരിക്കുന്നു.
 21. മാളിക റസ്റ്റോറൻറ് : ഹെൽത്ത് കാർഡ് കരസ്ഥമാക്കിയിട്ടില്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. ഉപയോഗയോഗ്യമല്ലാത്ത പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു.
 22. ഹോട്ടൽ ടൗൺ ടവർ : മാലിന്യം തരംതിരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത് ആഹാരസാധനങ്ങൾ മൂടി സൂക്ഷിച്ചിട്ടില്ല.
 23. ഹോട്ടൽ ക്രിഷ്ണ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു.
 24. ഹോട്ടൽ, വിനോദ്, ടി സി 25/1690, മാഞ്ഞാലിക്കുളം : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോറൂം ഇല്ല. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
 25. ഹോട്ടൽ അന്ദാസ്, മാഞ്ഞാലിക്കുളം റോഡ് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോറും ഇല്ല.
 26. ഹോട്ടൽ മുരളി, ഗാന്ധാരി അമ്മൻ കോവിൽ റോഡ്, തമ്പാനൂർ : മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും ശുദ്ധവായുവും ലഭിക്കുന്നതിന് മാർഗ്ഗമില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗികം അല്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
 27. ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ, ഗാന്ധാരി അമ്മൻ കോവിൽ റോഡ്, തമ്പാനൂർ : ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു.
 28. ഹോട്ടൽ ട്രാവൻകൂർ അരമന : മാലിന്യം തരം തിരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല. ഉപയോഗ്യമല്ലാത്തതും പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു.
 29. ബിസ്മി ഹോട്ടൽ, അട്ടകുളങ്ങര : മാലിന്യം തരം തിരിച്ചു സൂക്ഷിക്കുന്നതിനുള്ള സംവിധാനമില്ല. ഉപയോഗ്യമല്ലാത്തതും പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല.
 30. ഇഫ്താർ, അട്ടക്കുളങ്ങര : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേക സ്റ്റോറും ഇല്ല. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്തു.
 31. സീനത്ത് ഫാമിലി റസ്റ്റോറൻറ്, മണക്കാട് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും ശുദ്ധവായുവും ലഭിക്കുന്നതിന് മാർഗ്ഗമില്ല. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗമില്ലാത്ത പഴയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്തു. സ്ഥാപനത്തിൻറെ അടുക്കള മറ്റൊരു കെട്ടിടത്തിൽ നഗരസഭ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു.
 32. ബിസ്മി ഫാമിലി റസ്റ്റോറൻറ്, മണക്കാട് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. സ്ഥാപനത്തിന് ശുദ്ധ വായുവും വെളിച്ചവും ലഭിക്കുവാനുള്ള സംവിധാനമില്ല.
 33. അയാസ്, അട്ടക്കുളങ്ങര : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. ഉപയോഗ്യമല്ലാത്തതും പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്തു. പഴകിയ എണ്ണ പിടിച്ചെടുത്തു.
 34. ഹോട്ടൽ ബുഹാരി, അട്ടക്കുളങ്ങര : സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു ആഹാരം പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ്. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ഉപയോഗ്യമല്ലാത്തതും പഴകിയ ഭക്ഷണങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. ജീവനക്കാർ വ്യക്തിശുചിത്വം പാലിച്ചിട്ടില്ല.
 35. സൺ വ്യു, ഈസ്റ്റ് ഫോർട്ട് : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. അടുക്കളയിൽ ആവശ്യത്തിന് ചിമ്മിനിയും ശുദ്ധവായുവും ലഭിക്കുന്നതിന് മാർഗ്ഗമില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. പഴകിയ ഭക്ഷണങ്ങൾ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു. ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം റൂമില്ല. സ്ഥാപനത്തിന് ശുദ്ധ വായുവും വെളിച്ചവും ലഭിക്കുവാനുള്ള സംവിധാനമില്ല.
 36. ഹോട്ടൽ സിറ്റി ടവർ, ഓവർബ്രിഡ്ജ് : നഗരസഭ ലൈസൻസ്, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എന്നിവയില്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. ആഹാരം പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമാണ് . ഉപയോഗ്യമല്ലാത്തതും പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്തു. സ്ഥാപനത്തിൻറെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാര അവശിഷ്ടങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം ഉണ്ടാക്കുന്നു.
 37. അരുളകം ഹോട്ടൽ, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. പാകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തിശുചിത്വം പാലിച്ചിട്ടില്ല.
 38. ഹോട്ടൽ ന്യൂ പാരഗൺ, തമ്പാനൂർ : ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. പാചകം ചെയ്ത ആഹാരസാധനങ്ങൾ ഈച്ച തുടങ്ങിയ പ്രാണികൾ കടക്കാതെ മൂടി സൂക്ഷിച്ചിട്ടില്ല. ജീവനക്കാർ വ്യക്തി ശുചിത്വം പാലിച്ചിട്ടില്ല. ഉപയോഗമില്ലാത്ത പഴകിയ ഭക്ഷണങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത് പിടിച്ചെടുത്തു.
 39. ഹോട്ടൽ ആര്യാസ് പാർക്ക് , തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല.
 40. ഇന്ത്യൻ കോഫി ഹൗസ്, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. വാട്ടർ ടാങ്ക് വൃത്തിഹീനമായി കാണുന്നു.
 41. ഹോട്ടൽ ചിഞ്ചൂസ്, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
 42. ശ്രീനാരായണ റസ്റ്റോറൻറ്, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ചു സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു. വാട്ടർ ടാങ്ക് വൃത്തിഹീനമായി കാണുന്നു.
 43. ഇന്ത്യൻ കോഫി ഹൗസ്, കെ എസ് ആർ ടി സി, തമ്പാനൂർ : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
 44. ഹോട്ടൽ അന്നപൂർണ്ണ, കിള്ളിപ്പാലം : ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
 45. ഹോട്ടൽ ഫാത്തിമ, കരമന ; ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.
 46. സ്നാഫ് കിച്ചൻ, കരമന : ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. മാലിന്യം തരം തിരിച്ച് സൂക്ഷിച്ചിട്ടില്ല. സ്ഥാപനവും പരിസരവും വൃത്തിയാക്കാതെ കാണപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *