ജിദ്ദ സീസണ്‍ ഫെസ്റ്റിവൽ ടിക്കറ്റ് എടുക്കു : മൂന്ന് മിനിറ്റിനകം വിസാ സൗകര്യവുമായി സൗദി1 min read

ജിദ്ദ: 40 ദിവസം നീളുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3 മിനിറ്റിനകം വിസ നല്‍കുന്ന സംവിധാനവുമായി അധികൃതര്‍.

ഉത്സവത്തിലെ ഏതെങ്കിലും ഒരു പരിപാടിയുടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കുകയുള്ളു. സൗദിയുടെ ഈ പുതിയ തീരുമാനം വിനോദസഞ്ചാരത്തിനും ജിദ്ദ സീസണ്‍ ഫെസ്റ്റിവലിനും നേട്ടമാകുമെന്നാണ് സൂചന.

ഉത്സവത്തിനുള്ള ടിക്കറ്റ് ഓണ്‍ലൈനിലൂടെ വാങ്ങുന്നതിനോട് അനുബന്ധിച്ചുതന്നെ ടൂറിസ്റ്റ് വീസ അപേക്ഷയ്ക്കുള്ള ലിങ്കും ലഭിക്കും. വീസ ആവശ്യമുള്ളയാളുടെ പേരും മേല്‍വിലാസവും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം തന്നെ വിസ ലഭ്യമാകും. ശനിയാഴ്ച ആരംഭിച്ച ഉത്സവം ജൂലൈ 18 വരെ നീണ്ടുനില്‍ക്കും.

ഓണ്‍ലൈനിലൂടെ ടിക്കറ്റിനുള്ള ലിങ്ക് : www.sharek.com.sa

Leave a Reply

Your email address will not be published. Required fields are marked *