ഉയര്‍ന്ന കൊളസ്ട്രോളിന്റെ നാല് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ നോക്കാം1 min read

ഉയര്‍ന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങൾ നമുക്ക്  നോക്കാം

ചര്‍മ്മത്തിൽ  തിണര്‍പ്പ്

രക്തത്തില്‍ കൊളസ്ട്രോള്‍ കൂടുതലായാല്‍ ചര്‍മ്മത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.

ഇത് കൊഴുപ്പ് നിറഞ്ഞ ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞകലര്‍ന്ന കുമിളകളാല്‍ സാധാരണ ചര്‍മ്മത്തിൽ  തിണര്‍പ്പ് പോലെ പ്രത്യക്ഷപ്പെടുന്നു. ഈ ചര്‍മ്മ പ്രശ്നങ്ങള്‍  കാലുകളിലും  കൈപ്പത്തിയിലും കണ്ണുകളുടെ കോണുകളിലും ഉണ്ടാകാമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെര്‍മറ്റോളജി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കൈകളിലും കാലുകളിലും വീക്കവും മരവിപ്പുമുണ്ടാകുന്നു,

പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് അല്ലെങ്കില്‍ പിഎഡി എന്ന മറ്റൊരു ഗുരുതരമായ ആരോഗ്യ അവസ്ഥയിലേക്കും കൊളസ്ട്രോള്‍ നയിച്ചേക്കാം. ഇത് ശരീരത്തിലേക്ക് പ്രത്യേകിച്ച്‌ കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിന് വഴിയൊരുക്കുന്നു. നടക്കുമ്പോൾ  കൈകളിലേക്കോ കാലുകളിലേക്കോ മതിയായ രക്തപ്രവാഹം പരിമിതമായതിനാല്‍ PAD ഉള്ള ഒരു വ്യക്തിക്ക് കാലില്‍ കടുത്ത വേദന അനുഭവപ്പെടുന്നു. ചികിത്സിച്ചില്ലെങ്കില്‍, കാലുകള്‍ മരവിപ്പ്, വീക്കം, ബലഹീനത എന്നിവയൊക്കെ  ഉണ്ടാകുന്നു.

നഖങ്ങളില്‍ ഫംഗസ്

അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ധമനികള്‍ ഇടുങ്ങിയേക്കാം. ഇത് നഖങ്ങളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്ത വിതരണം തടസ്സപ്പെടുത്തുന്നു . ചിലപ്പോള്‍ സ്പ്ലിന്റര്‍ ഹെമറേജുകള്‍ എന്നറിയപ്പെടുന്ന വരകള്‍ നഖങ്ങളില്‍ പ്രത്യക്ഷപ്പെടാം.

കണ്ണുകള്‍ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള പാടുകൾ കാണപ്പെടുക,

സാന്തെലാസ്മ അല്ലെങ്കില്‍ സാന്തേലാസ്മ പാല്‍പെബ്രറം (എക്സ്പി) എന്ന് വിളിക്കപ്പെടുന്ന ഒരു നല്ല മഞ്ഞ വളര്‍ച്ച, മൂക്കിനോട് ചേര്‍ന്ന് കന്പോളകളുടെ കോര്‍ണറില്‍ വികസിക്കാം. ചര്‍മ്മത്തിന് താഴെയുള്ള കൊളസ്ട്രോള്‍ നിക്ഷേപം മൂലമാണ് സാന്തലാസ്മ ഉണ്ടാകുന്നതെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് അവകാശപ്പെടുന്നു. പ്രമേഹം, ഹൈപ്പര്‍ലിപിഡെമിയ (ഉയര്‍ന്ന കൊളസ്ട്രോള്‍), തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ് രോഗങ്ങളാലും സാന്തെലാസ്മസ് ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *