ഇടുക്കിയിലെ ബെവ്കോ ഔട്ട്ലെറ്റില്‍ കൂടുതല്‍ വിലയിടാക്കി മദ്യ വില്പന: വിജിലൻസ് റെയ്ഡ്1 min read

ഇടുക്കി രാജകുമാരി ബെവ്കോ ഔട്ട്‌ലെറ്റില്‍ വിജിലൻസ് റെയ്ഡ് നടത്തി. യഥാര്‍ത്ഥ വിലയില്‍ കൂടുതല്‍ വിലയിടാക്കി മദ്യം വിറ്റതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബില്ല് നല്‍കാതെ മദ്യം വിറ്റു എന്നും കണ്ടെത്തലിൽ ഉണ്ട്.

വിജിലൻസ് നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ഔട്ട് ലെറ്റില്‍ കാണേണ്ട പണത്തില്‍ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച്‌ കൃത്യമായ വിശദീകരണം നല്‍കാൻ ജീവനക്കാര്‍ക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയര്‍ 140 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നതെന്നും ഇവര്‍ വാങ്ങുന്ന മദ്യത്തിന് ബില്ലു നല്‍കാറില്ലെന്നും വിജിലൻസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

കീറിയ ബില്ലുകള്‍ വെയ്സ്റ്റ് ബോക്‌സില്‍ നിന്ന് കണ്ടെത്തി. സ്റ്റോക്കില്‍ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാതെ കമ്മീഷൻ കൂടുതല്‍ കിട്ടുന്ന മദ്യം മാത്രം നല്‍കുന്നതായും വിജിലൻസിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *