3/7/22
തിരുവനന്തപുരം :നേമം റെയിൽവേ വികസന പദ്ധതി ഉപേക്ഷിക്കുവാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാൻറസിഡൻസ്അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാൻസി’ന്റെ നേതൃത്വത്തിൽ, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി,ഐ.ബി. സതീഷ് എംഎൽഎ,
എം.വിൻസെന്റ് എംഎൽഎ, ഓ. രാജഗോപാൽ എക്സ്.
എം.എൽ.എ,മേയർ
ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യരക്ഷാധികാരികളായി ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും,റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പടെ 101 പേർ ഉൾകൊള്ളുന്ന നേമം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകുവാനും,ജൂലൈ 22ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഫ്രാൻസ് പ്രസിഡന്റ് അഡ്വ:എ.എസ്. മോഹൻകുമാർ അധ്യക്ഷത വഹിച്ച ആക്ഷൻ കൗൺസിൽ രൂപീകരണയോഗം ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. ജന സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.