22/11/22
തിരുവനന്തപുരം :റേഷൻ വ്യാപാരികളുടേത് ഗുരുതര വിഷയമല്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ .യാഥാര്‍ത്ഥ്യം വ്യാപാരികള്‍ക്കും അറിയാം .കൃത്യമായ കമ്മീഷന്‍ നല്‍കാറുണ്ട്.കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള കമ്മീഷനും ഇപ്പൊള്‍ സംസ്ഥാനം നല്‍കേണ്ടിവരുന്നു.അതാണ് രണ്ടുമാസമായി കമ്മീഷന്‍ വൈകുന്നത്.മുഴുവന്‍ പേര്‍ക്കും കമ്മീഷന്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ ചെറിയ തുക മാത്രമേ നല്‍കാന്‍ കഴിയൂ .അതുകൊണ്ടാണ് 50% പേര്‍ക്ക് നല്‍കുന്നത്.പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നു.എന്തിനും ഏതിനു സമരം വേണോ എന്ന് അവര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യവകുപ്പ് റേഷന്‍ മേഖലക്കായി 120 കോടിയാണ് ധവകുപ്പിനോട് ആവശ്യപ്പെട്ടത്. കിട്ടിയത് വെറും 44 കോടി രൂപമാത്രം. കാരണം സര്‍ക്കാറിന്‍റെ സാമ്പത്തിക ഞെരുക്കം.വ്യാപാരികള്‍ക്ക് ഇത്തവണ കമ്മീഷന്‍ 49 ശതമാനമേകിട്ടൂ.കഴിഞ്ഞ മാസത്തെ കമ്മീഷന്‍ 29.51 കോടി രൂപയാണ്. സര്‍ക്കാര്‍ അനുവദിച്ചത്14.46 കോടി രൂപ.ഇതില്‍
നിന്ന് ക്ഷേമനിധി പിടിക്കും . നികുതി ഒടുക്കണം. പിഴ നല്‍കേണ്ടവര്‍ അതും നല്‍കണം.പിന്നെ മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നതോടെ വലിയ നഷ്ടമെന്ന് വ്യാപാരികള്‍.
പറയുന്നു.ധനവകുപ്പ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ സംഘടന കൂട്ടായ്മ ആവശ്യപ്പെടുന്നത്. റേഷന്‍ മേഖളയിലെ ഇടതു സംഘടനകള്‍ ഉള്‍പ്പെടെ ധനവകുപ്പിന്‍റെ നിലപാടിനെ എതിര്‍ക്കുന്നവരാണ്.സംസ്ഥാനത്ത് 10100 റേഷന്‍ കടകളുണ്ട്.ആശ്രയിക്കുന്നത് 93 ലക്ഷം കാര്‍ഡുടമകള്‍. സാധാരണക്കാരായ
31 ലക്ഷത്തോളം സമരം ബാധിക്കും.