മത്സ്യ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട് , വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്ന സമരത്തിൽ നിന്നും സഭ പിന്മാറണം: പനങ്കാട് പടൈ കക്ഷി1 min read

19/8/22

തിരുവനന്തപുരം :ജില്ലയിലെ ജനങ്ങൾ ഉപയോഗിക്കുന്ന മത്സ്യ സമ്പത്തിൽ 80 ശതമാനവും കൊളച്ചൽ പെരുമാനതുറ, മറ്റു അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്.. വിഴിഞ്ഞം അന്തർദേശീയ തുറമുഖം വന്നപ്പോൾ അവിടെ സ്ഥലവും വീടും നഷ്ടമായ പ്രാദേശികവാസികൾക്കാണ് തൊഴിലും മറ്റു സഹായങ്ങളും ലഭിക്കേണ്ടത്. നാടാർ ഈഴവ മറ്റു സമുദായങ്ങളാണ് ആ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്. സംഘബലം ഉണ്ടെന്നു കരുതി മറ്റു സമുദായങ്ങൾക്ക് മറ്റു ജനവിഭാഗങ്ങൾക്കും കിട്ടേണ്ട നീതി സ്വയം തട്ടിയെടുക്കുന്നതിൽ നിന്നും ലാറ്റിൻ കത്തോലിക്കാ രൂപത പിന്മാറണം.

എല്ലാവർഷവും കോടിക്കണക്കിന് രൂപയാണ് മത്സ്യ തൊഴിലാളി വിഭാഗങ്ങൾക്ക് സൗജന്യ വീട് നിർമ്മാണമായി ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ സത്യങ്ങളൊക്കെ മറച്ചു വെച്ചാണ് ഇന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയെ തടസ്സപ്പെടുത്തി കൊണ്ട് ഈ നടത്തുന്ന സമര പരിപാടികൾ. മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ അവർക്ക് ലഭിക്കണം അതിന് ഞങ്ങളുടെയും പിന്തുണ ഉണ്ടാവും. പക്ഷേ ഇന്ന് ഈ കാണിക്കുന്ന സമരപരിപാടികളിൽ ഒരു കാരണവശാലും പിന്തുണയ്ക്കാൻ സാധ്യമല്ല.

നിർത്തിവെച്ച വിഴിഞ്ഞം തുറമുഖം പദ്ധതി ഉടനെ പുനരാരംഭിക്കുക സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പനങ്കാട് പടൈ കക്ഷി ,കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *