ചീട്ടുകളി സംഘം ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നും പിടിയില്‍ ;1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബുകളില്‍ ഒന്നായ ട്രിവാൻഡ്രം ക്ലബില്‍ ആയിരുന്നു ചീട്ടുകളി. തിരുവനന്തപുരം, കോട്ടയം, വര്‍ക്കല സ്വദേശികൾ  ആണ് പിടിയില്‍ ആയത്. ഇവരില്‍ നിന്നു 5 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തതായി ആണ് പോലീസ് പറഞ്ഞത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് മ്യൂസിയം പോലീസ് പരിശോധനയ്ക്ക് എത്തിയത്. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇൻഡസ്ട്രീസ് എം ഡി എസ് ആര്‍ വിനയകുമാറിന്റെ പേരില്‍ ആണ് മുറി എടുത്തിരുന്നത് എന്നാണ് പോലീസ് നൽകുന്ന വിവരം.

ചീട്ടുകളിച്ച സംഭവത്തില്‍ ഏഴ് പേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുട‍ര്‍ന്ന് ആണ് രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. പണം വെച്ച്‌ ചീട്ടുകളിക്കുന്ന് എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വൈകീട്ട് 7 ഓടെ മ്യൂസിയം പോലീസ് ട്രിവാൻഡ്രം ക്ലബിലേക്ക് എത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പർ  ക്വാട്ടേഴ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്.സംഘം എത്തിയ കാറും പോലീസ് പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *