പ്രമുഖ തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായി1 min read

ചെന്നൈ  : പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വ്യവസായിയെ വഞ്ചിച്ച കേസില്‍ നിര്‍മ്മാതാവിനെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതായാണ്  റിപ്പോര്‍ട്ട്.

16 കോടി രൂപയുടെ തട്ടിപ്പില്‍ ആണ് അറസ്റ്റ്. ലിബ്ര പ്രൊഡക്ഷൻസിന്റെ പ്രശസ്തമായ പ്രൊഡക്ഷൻ ബാനര്‍ രവീന്ദര്‍ നടത്തുന്നതിനാല്‍ ഈ അറസ്റ്റ് നിരവധിപേരുടെ  പുരികങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

2020 ഒക്ടോബറില്‍, മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റി പവര്‍ പ്രോജക്ടില്‍ പുതിയ ബിസിനസ് തുടങ്ങാൻ നിര്‍മ്മാതാവ് സമീപിച്ചെന്നും നല്ല ലാഭം നല്‍കാനായി സാമ്പത്തിക സഹായം തേടിയെന്നും രവീന്ദര്‍ ചന്ദ്രശേഖരനെതിരെ ചെന്നൈ സെൻട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000/ രൂപ നല്‍കുകയും ചെയ്തു. നല്‍കിയ തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ഊര്‍ജ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുകയുണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിബി, ഇഡിഎഫ് എന്നിവയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനായി ഏറ്റെടുക്കുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാൻ രവിന്ദര്‍ വ്യാജരേഖ കാണിച്ചതായി മനസ്സിലായി. ഐപിഎസ് സന്ദീപ് റായ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം പോലീസ് കമ്മീഷണര്‍ ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകളിൽ നിന്നും കിട്ടുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *