സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം ;PSC അംഗീകരിച്ച പട്ടികയിൽ നിന്ന് പ്രിൻസിപ്പൽ നിയമനം നടത്തണം:ജിസിടിഒ1 min read

1/8/23

തിരുവനന്തപുരം :സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങൾ PSC അംഗീകരിച്ച പട്ടികയിൽ നിന്നും എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് അനുകൂല കോളേജ് അദ്ധ്യാപക സംഘടനയായ ഗവൺമെൻറ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ) ആവശ്യപ്പെട്ടു.

62 സർക്കാർ കോളേജുകളിൽ സ്ഥിര പ്രിൻസിപ്പൽമാരില്ല. ഈ കോളേജുകളിലെല്ലാം ചാർജ് ഭരണമാണ് നടക്കുന്ന

2022 മാർച്ചിൽ സെലക്ഷൻ കമ്മിറ്റി യോഗ്യരായ അധ്യാപകരുടെ പട്ടികയാണ് അന്തിമ പട്ടികയിൽ നിന്നും നിയമനം നടത്തുന്നതിന് പകരം അംഗീകൃത പട്ടികയെ കരടു പട്ടികയാക്കിമാറ്റി, നവംബർ മാസത്തിൽ ഒരു അപ്പീൽ കമ്മിറ്റിയെ നിയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചത്.

യോഗ്യതാപട്ടിക സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നുവെങ്കിലും, അതൊക്കെ പരിഗണിക്കേണ്ടിയിരുന്നത് നിലവിൽ യോഗ്യരെന്ന് കണ്ടെത്തിയവരെ നിയമിച്ചതിന് ശേഷമാകണം.

ഉന്നതവിദ്യാഭ്യാസ കടകവിരുദ്ധവുമാണ്. 43 പേരുടെ പട്ടികയിൽ നിന്ന് വിരമിച്ചവരെ ഒഴിവാക്കി ബാക്കിയുള്ള അദ്ധ്യാപകരെ പ്രിൻസിപ്പൽമാരായി നിയമിക്കുകയും, തുടർന്നുള്ള ഒഴിവുകളിൽ പുതിയ വിജ്ഞാപനം ഇറക്കി നാളിതുവരെ അർഹരായ എല്ലാവർക്കും അപേക്ഷനൽകാനുള്ള അവസരവും നൽകേണ്ടതുമാണ്. ഇതേ നിലപാടു തന്നെയാണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലും സ്വീകരിച്ചിട്ടുള്ളത്.

ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി നാലുവർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുക, നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി കോളേജിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങളിൽ തീരുമാനമെടുക്കാൻ, സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതിനാൽ, കോളേജുകൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിപ്പിക്കുന്ന പ്രതിലോമകരമായ ഈ നിലപാടിൽ നിന്ന് സർക്കാർ പിൻതിരിയേണ്ടതാണ്. പ്രിൻസിപ്പൽ നിയമനം നടക്കാത്തതിനാൽ അറുപതിലധികം കോളേജ് അധ്യാപക ഒഴിവുകളാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കാതിരിക്കുന്നത്.

ഭരണവിലാസം സംഘടനയുടെ സങ്കുചിതമായ താല്പര്യങ്ങൾ പരിഗണിക്കാതെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെയും അദ്ധ്യാപകരുടെയും സർവോപരി വിദ്യാർത്ഥികളുടെയും വിശാലതാല്പര്യം പരിഗണിച്ച് എത്രയും വേഗം സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന് ജിസിടിഒ സംസ്ഥാന പ്രസിഡൻറ് ഡോ.ബിനു.സി.കുര്യൻ, ജന.സെക്രട്ടറി ഡോ.ആൽസൺ മാർട്ട്, ട്രഷറർ ഷാജഹാൻ.എ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *