ശോഭാ സുരേന്ദ്രനെതിരെ വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ.1 min read

 

ആലപ്പുഴ :ശോഭാ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ.

ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ വ്യാജ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നാണ് ആവശ്യം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.

പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നും ഉടമയുടെ ഏജന്റ് എത്തി ഭീഷണിപ്പെടുത്തിയതായും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഏപ്രിൽ 25ന് ആലപ്പുഴയിൽ വെച്ച് നടത്തിയ മറ്റൊരു പത്രസമ്മേളനത്തിൽ ഗോകുലം ഗോപാലൻ ചിട്ടിയും ബിസിനസും നടത്തി ധാരാളം ആളുകളുടെ പണവും ഭൂമിയും തട്ടിയെന്ന് ശോഭ ആരോപിച്ചിരുന്നു. ഇ.ഡി അന്വേഷണം നടത്തി വരുന്ന കരിമണൽ ഇടപാടിലെ കരാറു കമ്പനിയായ സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയുടെ സുഹൃത്താണ് ഗോകുലം ഗോപാലനെന്നും ശോഭ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *