.കേരളത്തിലെ അരൂരിൽ 1895 ആഗസ്റ്റ് മാസം 5-ാം തീയതി ജനിച്ചു. പിതാവ് എ.പി. കുട്ടാപ്പു മുൻഷി .സംസ്കൃതത്തിലും മലയാളത്തിലും പണ്ഡിതനും കവിയുംഅദ്ദേഹം കൊച്ചിയിൽ ബോയ്സ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു മാതാവ് ബാവ .പിതാവായ കുട്ടാപ്പു മുൻഷിയിൽ നിന്ന് സംസ്കൃതവും മലയാളവും പഠിച്ചു.ബാലകാല ജീവിതം കൊച്ചിയിലായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസനന്തരംഎറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ ഇൻറർമീഡിയറ്റിനു പഠിച്ചു.തുടർന്ന് മലബാർ ക്രിസ്ത്യൻ കോളേജിലും, 1918-ൽമദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നു ഇംഗ്ലീഷ് ഐശ്ചികമായി എടുത്ത് എം.എ.പരീക്ഷയിൽ പ്രശസ്ത വിജയം നേടി.എം.എ ബിരുദം നേടിയ ആദ്യ മലയാളിയാണ്ഗൗരിശങ്കുണ്ണി. തുടർന്ന് എൽ.റ്റി ബിരുദം നേടി.എസ്.എൻ.ഡി.പി യോഗം ഒരു സ്വർണ്ണ മെഡൽ നൽകി അവരെ ആദരിച്ചു.ഈ വിജയത്തിൻ്റെ പ്രചോദനം ഉൾകൊണ്ടാണ് പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ.ആർ.ഗൗരിയമ്മയുടെ പിതാവ് രാമൻ തൻ്റെ മകൾക്ക് ഗൗരി എന്ന് പേര് നൽകിയത്. ഈ വിവരം കെ.ആർ.ഗൗരി അമ്മയുടെ തൻ്റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്… തുടർന്ന് തിരുവിതാംകൂർ സർവ്വിസിൽ 1920 മിസ് DH .വാട്സ് വിമൻസ് കോളേജ് പ്രിൻസിപ്പലായിരുന്നപ്പോൾ ഗൗരിശങ്കുണ്ണി അദ്ധ്യാപികയായി ജോലി ചെയ്ത ശേഷം മലബാറിലെ പെൺപള്ളിക്കുടങ്ങളുടെ ചീഫ് ഇൻസ്പെക്ട്രസ്സ് ആയി നിയമിതയായി. തുടർന്ന് അവർ 1922-ൽ കോഴിക്കോട്ട് തളാച്ചേരിയിൽ Adv. ശങ്കുണ്ണി ബി.എ.,ബി.എൽ ഗാരിയെ വിവാഹം കഴിച്ചു.അദേഹം മദ്രാസ് സംസ്ഥാനത്തിൽ പ്രമുഖ അഭിഭാഷകനായിരുന്നു. തുടർന്ന് ഗൗരിശങ്കുണ്ണി മദ്രാസ് വിദ്യാഭ്യാസ വകുപ്പിൽ ചേർന്നു.അവിടെ അവർ ഡിസ്ട്രീകട് സ്കൂൾ ഇൻസ്പെക്ടറസ്, ചീഫ് ഇൻസ്പെക്ടസ് എന്നീ നിലകളിലും പ്രവർത്തിച്ചു.തുടർന്ന്മദ്രാസ് ക്വീൻ മേരീസ് കോളേജ് പ്രൊഫസറായി. ഗുണ്ടൂരിൽ വനിതാ കോളേജ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു.1945-ൽ ഭർത്താവ് Adv. ശങ്കുണ്ണി അന്തരിച്ചു.ഇൻസ്പേക്ട് റസ് ആയിരിക്കുമ്പോൾ മദ്രാസ് സംസ്ഥാനത്തിൻ്റെ ഒഴിഞ്ഞ കോണുകളിൽ പോലും സാക്ഷരത പ്രചരണത്തിനു വേണ്ടി ശ്രമിച്ചിരുന്നു. അനവധി അനാഥശാലകളും, ഊമ പള്ളിക്കൂടങ്ങളും സ്ഥാപിക്കുന്നതിനു ശ്രമിച്ചിട്ടുണ്ട്.ഒരു സാമൂഹ്യ പ്രവർത്തകയും റെഡ് ക്രോസ് സൊസൈറ്റിയുടേയും, എസ്.പി.സി.എയുടേയും, വിമൻസ് വിജിലൻസ് അസോസിയേഷൻ്റെയും മറ്റും പ്രധാന പ്രവർത്തകയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി ലക്ഷ്മി എൻ.മേനോൻ ഗൗരിശങ്കുണ്ണിയുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയായിരുന്നു.ലക്ഷ്മി എൻ.മേനോൻ്റെ ജീവചരിത്രത്തിൽ ഗൗരിശങ്കുണ്ണി ടീച്ചറെ കുറിച്ച് പരാമർശിക്കുന്നുണ്ട്. 1951 ഫെബ്രുവരി 28-ാം തീയതി മദ്രാസിൽ വച്ചുപ്രതിഭാശാലിയായ ഗൗരിശങ്കുണ്ണി അന്തരിച്ചു.രണ്ട് മക്കൾ.ഡോ.ചിത്രാ ഗോപാൽ. Late .(റിട്ട. പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്) മകൻ ജയക്കർ Late (ഇൻകംടാക്സ് കമ്മീഷണർ ) മരുമകൻ ഗോപാലൻ Late .. (ഐ.ജി. കേരള പോലീസ് )..
2024-02-29