ഫോൺ ചോർത്തലും ക്രിമിനൽ ബന്ധവും സർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്1 min read

തിരുവനന്തപുരം :ഫോൺ ചോർത്തലും ക്രിമിനൽ ബന്ധവും സംബന്ധിച്ച്

lസർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്.

ഒരു എംഎൽഎ യുടെയും,പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തൽ സംബന്ധിച്ച ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇതിനകം കൈകൊണ്ട നടപടികൾ അടിയന്തരമായി ബോധ്യപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഗവർണർ പിണറായി വിജയന് ഇത് സംബന്ധിച്ച കത്ത് കൈമാറി.

പി.വി. അൻവർ എംഎൽഎയും, ഒരു ഐപിഎസ് ഓഫീസറു മായുള്ള ഫോൺ സംഭാഷണത്തിന്റെ , എംഎൽഎ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും, സർക്കാരിന് പുറത്തുള്ളവർക്ക് സ്വാധീനമുള്ള ചിലർ സർക്കാരിൻറെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും  കത്തിൽ ഗവർണ സൂചിപ്പിച്ചിട്ടുണ്ട്.

ഇവരുടെ സംഭാഷണങ്ങളിൽ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുമായുള്ള ബാന്ധവം ഉറപ്പാക്കുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ  ടെലഫോൺ സംഭാഷണങ്ങൾ  പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർ ചോർത്തുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗ നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ്.
സംസ്ഥാനത്ത് ഒരു എംഎൽഎ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെലഫോൺ സംഭാഷണങ്ങൾ ചോർത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും സർക്കാറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *