19/11/22
തിരുവനന്തപുരം :രാജ്ഭവനിലെ സ്റ്റാഫ് നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് ഗവർണർ. അനധികൃതമായി ഒരു നിയമനവും നടത്തിയിട്ടില്ല.മുന്‍കാലങ്ങളില്‍ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡില്‍ ഓടിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല നല്കിയ നിവേദനം കണ്ടിട്ടില്ല. നാട്ടില്‍ ചെന്ന ശേഷം പരിശോധിക്കാമെന്നും ഗവര്‍ണ്ണര്‍.
ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം ആണെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു. ദേശീയതലത്തില്‍ അടക്കം വിഷയം ശക്തമായി ഉയര്‍ത്തും. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.