24/8/22
തിരുവനന്തപുരം :ലോകായുക്ത ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ വയ്ക്കും. സിപിഐ നിർദ്ദേശിച്ച ഭേദഗതി ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ചാണ് ബിൽ നിയമസഭയിൽ എത്തുന്നത്. പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിൽ ഗവർണറുടെ നിലപാട് നിർണായകമാകും.
അതുപോലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് സര്‍വ്വകലശാല ഭേദഗതി ബില്ലും ഇന്ന് നിയമസഭയുടെ പരിഗണനയില്‍ വരും . വൈസ് ചാന്‍സിലറിനെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ച് ആക്കുന്നതാണ് ബില്‍.
നിലവില്‍ ഗവര്‍ണറുടേയും യുജിസിയുടെയും സര്‍വ്വകലാശാലയുടെയും നോമിനികള്‍ ആണ് ഉള്ളത്.ചാന്‍സിലറുടെയും യുജിസിയുടെയും സര്‍വ്വകലശാലയുടെയും പ്രതിനിധിയ്‌ക്ക് പുറമെ സര്‍ക്കാര്‍ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെയും ഉള്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആകും. ഇത് വഴി കമ്മിറ്റിയിലെ ഭൂരിപക്ഷം വെച്ചു സര്‍ക്കാരിന് ഇഷ്ടം ഉള്ള ആളെ വിസി ആക്കാം.
നിലവില്‍ സെര്‍ച്ച് കമ്മിറ്റിയ്‌ക്ക് ഏകകണ്ഠമായോ അംഗങ്ങള്‍ക്ക് പ്രത്യേകമായോ പാനല്‍ സമര്‍പ്പിക്കാം. ഇതില്‍ ഒരാളെ വിസി ആയി ഗവര്‍ണര്‍ക്ക് നിയമിക്കാം. എന്നാല്‍ ബില്‍ നിയമമായാല്‍ ഈ അധികാരം ഗവര്‍ണര്‍ക്ക് ഇല്ലാതാകും. ബില്ലില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാകും. താന്‍ ഒപ്പിട്ടാല്‍ മാത്രമേ ബില്‍ നിയമമാകു എന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.