16/9/22
തിരുവനന്തപുരം :ഗവർണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി.’ഗവർണറുടെ പ്രതികരണം അപക്വവും, പദവിക്ക് യോജിക്കാത്തതും, ഗവർണറുടെ സ്വരത്തിൽ ഭീഷണി. നീട്ടിപിടിച്ച മൈക്കിന് മുന്നിൽ എല്ലാദിവസവും വരും,കുറച്ച് ഗൗരവത്തിൽ കാര്യങ്ങൾ പറയും, ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല പ്രസംഗം ഗവര്‍ണറുടെ പദവിയുടെ മഹത്വം മനസ്സിലാക്കണം. എന്തും പറയാന്‍ ആരാണ് ഗവര്‍ണര്‍ക്ക് അധികാരം’ തന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ബന്ധു ഒരു വ്യക്തിയാണ് . അവര്‍ക്ക് അവരുടെ അവകാശമുണ്ട്. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടില്ല അവര്‍ ഓരോ അപേക്ഷയും നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് ഒരു ജോലിക്കും അപേക്ഷിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്. ഗവര്‍ണര്‍ പദവി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ വിളിച്ച് പറയുന്നത്?.
ഗവര്‍ണര്‍ക്ക് എന്താണ് സംഭവക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തും വളിച്ച് പറയാമെന്നാണോ ഗവര്‍ണര്‍ കരുതുന്നത്. ദേഷ്യപ്പെട്ട് കാര്യങ്ങള്‍ സാധിക്കാമെന്ന് കരുതേണ്ട. ആരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്.
സര്‍ക്കാര്‍ ബില്ലുകള്‍ തടയാനാണ് ശ്രമമെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. സര്‍വകലാശാലകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്കണമെന്നാണോ ഗവര്‍ണര്‍ കരുതുന്നത്. എന്തെങ്കിലും ലക്ഷ്യമിട്ടാകും ഗവര്‍ണര്‍ പലതും വിളിച്ച് പറയുന്നത്. എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ്. ഇങ്ങനെയും ഇതിനപ്പുറവും പറയാന്‍ അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു