19/9/22
തിരുവനന്തപുരം :ഗവർണർ -സർക്കാർ പോരിന് പുതിയ മാനം. അസാദാരണമായി ഗവർണർ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനം ഇന്ന്.രാജ്ഭവനില്‍ രാവിലെ 11.45നാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. 2019-ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിടുമെന്നാണ് കരുതുന്നത്.
ഇതോടൊപ്പം സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്നും ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി തനിക്കയച്ച കത്തുകളും പുറത്തുവിടാന്‍ സാദ്ധ്യതയുണ്ട്. രാവിലെ കണ്ണൂര്‍ സര്‍വ്വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഉള്ളതിനാലാണെന്ന് ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നില്‍നിന്ന് നേടിയിട്ടുണ്ടെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ പറയുന്നത് മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, അല്ലാതെ പ്രേമലേഖനം ഒന്നും അല്ലല്ലോയെന്ന പരഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് എത്തി. ഇതോടെ ഗവര്‍ണര്‍ക്കെതിരെ യുദ്ധം കടുപ്പിക്കാന്‍ എല്‍.ഡി.എഫും തീരുമാനിച്ചതായാണ് സൂചന.