ഗവർണർ സർക്കാരിനെതിരെ പ്രവർത്തിക്കുന്നു, ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നു :മുഖ്യമന്ത്രി1 min read

24/10/22

പാലക്കാട്‌ :ഗവർണർ സർക്കാരിനെതിരെ പ്രവർത്തിക്കുകയും, ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി. രാജി വയ്ക്കാൻ ഗവർണർ ആവശ്യപെടുന്ന വി സി മാരെ നിയമിച്ചത് ഗവർണർ തന്നെയാണ്. ഗവർണർ അസാധാര ണ തിടുക്കം കാണിക്കുന്നു. ഭരണഘടനക്ക് വിരുദ്ധമായാണ് ഗവർണർ പെരുമാറുന്നത്. ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർവ്വകലാശാലകളെ നശിപ്പിക്കാനുള്ള രീതിയിലാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഭരണത്തെ അസ്ഥിരപെടുത്താൻ ഗവർണർ കോടതി വിധിയെ കൂട്ടുപിടിക്കുന്നു.

കെ ടി യു വി സി യെ സംബന്ധിച്ചുള്ള കോടതി ഉത്തരവ് സാങ്കേതികം മാത്രമാണ്. ഇനിയും പരിശോധനക്ക് സമയമുണ്ട്. ഈ വിധിയുടെ പശ്ചാത്തലത്തിൽ മറ്റ് വി സി മാരോട് രാജീവയ്ക്കാൻ പറയാൻ ഗവർണർക്ക് അധികാരമില്ല. കാരണം അത് പ്രത്യേക വിധി ആണ്. കെ ടി യു വിന് മാത്രമുള്ള വിധിയാണ്. അത് മറ്റുള്ളവർക്ക് ബാധകമല്ല. വി സി യെ നീക്കം ചെയ്യാൻ കൃത്യമായ വ്യവസ്ഥയും, നടപടി ക്രമങ്ങളും ഉണ്ട്. മോശം പെരുമാറ്റം, ഫണ്ട്‌ ദുർവിനിയോഗം എന്നിവയിലൂടെ മാത്രമേ വി സി യെ മാറ്റാനുള്ള വ്യവസ്ഥഉള്ളൂ.അതിന് ഗവർണർക്ക് അധികാരമില്ല.

നിയമസഭ പാസാകുന്ന ബില്ലുകൾ ഒപ്പിടാതെ ഗവർണർ ഭരണഘടനാ പരമായ അധികാരം ഉപയോഗിക്കുന്നില്ല. അതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഗവർണർ തന്നിൽ അർപ്പിതമായ കടമ നിറവേറ്റാതെ ചില ബില്ലുകൾ ഒപ്പിടാതെ പെരുമാറുന്നത് ഭരണഘടനാ ലാംഘനമാണ്. മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവരുടെ നിയമനം അംഗീകരിക്കുന്നത് മുഖ്യമന്ത്രിയാണ്. ഇതിൽ ഗവർണർക്ക് അധികാരമില്ല. കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ അധികാരം പോലെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിക്കുള്ളത് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 11.30നകം 9യൂണിവേഴ്സിറ്റി വി സി മാർ രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം നിലനിൽക്കേയാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ഗവർണറെ വിമർശിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *