ഗ്രാമി ജേതാവ് ബെറ്റി റൈറ്റ് അന്തരിച്ചു.1 min read

അമേരിക്ക :അമേരിക്കന്‍ ഗായികയും ഗാന രചയിതാവുമായ ബെറ്റി റൈറ്റ് അന്തരിച്ചു. 88 വയസ്സായിരുന്നു. നാളുകൾ ഏറെയായി അര്‍ബുദ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ കഴിയുകയായിരുന്നു താരം. ക്ലീന്‍ അപ്പ് വുമണ്‍ എന്ന ഗാനത്തിലൂടെയായിരുന്നു ഏറെ ശ്രദ്ധ നേടിയത്. എന്നാൽ ബെറ്റി റൈറ്റിന് ബില്‍ബോര്‍ഡിന്റയും പോപ്പ് ചാര്‍ട്ടിന്റെയും ഹിറ്റ് പാട്ടുകളുടെ പട്ടികയില്‍ ഇടം നേടാനും സാധിച്ചിരുന്നു. അതേ സമയം 1975 ല്‍ പുറത്തിറങ്ങിയ ‘വേര്‍ ഈസ് മെെ ലൗവ്’ എന്ന ആല്‍ബത്തിന് ഗ്രാമി പുരസ്കാരം ഗായികയെ തേടി എത്തുകയും ചെയ്‌തു. ബേബി സിറ്റര്‍, മദര്‍ വിറ്റ് , നോ പെയിന്‍ (നോ ഗെയിന്‍) എന്നിവയാണ് ബെറ്റിയുടെ അതിപ്രശസ്തമായ മറ്റു ആല്‍ബങ്ങള്‍.

1953 ല്‍ മിയാമിയില്‍ ജനിച്ച ബെറ്റി റൈറ്റ് രണ്ട് വയസ്സുള്ളപ്പോള്‍ എക്കോസ് ഓഫ് ജോയ് എന്ന ഗ്രൂപ്പിലെ സഹോദരങ്ങളോടൊപ്പം സുവിശേഷം ആലപിക്കാന്‍ തുടങ്ങിയിരുന്നു. 15-മത്തെ വയസ്സിലാണ് ബെറ്റി തന്റെ ‘മെെ ഫസ്റ്റ് ടെെം എറൗണ്ട്’ എന്ന പേരില്‍ ആദ്യത്തെ സോളോ ആല്‍ബം പുറത്തിറക്കിയിരുന്നത്. ഗായികയുടെ ‘ഗേള്‍സ് കാണ്ട് ഡൂ വാട്ട് ബോയ്സ് കാന്‍ ഡൂ’ എന്ന ആല്‍ബവും ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *