‘സ്പീഡ് എൻ സെർവ് ‘ തിരുവനന്തപുരം ചാക്കയിൽ പ്രവർത്തനം ആരംഭിക്കുന്നു1 min read

തിരുവനന്തപുരം : തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഒരു സന്തോഷ വാർത്ത. അമേസ് ഗ്രൂപ്പിന്റെ സ്പീഡ് എൻ സെർവ്. തിരുവനന്തപുരത്ത്. ഒരു കുടകീഴിൽ കാർ സർവീസ്, യോവാ അക്‌സെസ്സറിസ്, പുച്ഛിസ് ഗിഫ്റ്റ്, ചിന്നാസ് കഫെ, ഇവയെലാം നിങ്ങൾക്കു ആസ്വദിക്കാൻ അവസരം.

തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിന് അന്തർ‌ദ്ദേശീയ നിലവാരത്തിൽ‌ നൽകാൻ പറ്റുന്ന അധിക പരിചരണവും ഗുണനിലവാരവും സേവനങ്ങളുമാണ് സ്പീഡ് എൻ സെർവിന്റെ മുൻഗണന.

ഓട്ടോ റിപ്പയർ, കാർ വാഷ്, പെയിന്റിംഗ്, വാക്സ്, അപ്ഹോൾസ്റ്ററി, മെയിന്റൻസ് എന്നിവ സ്പീഡ് എൻ സെർവ് നൽകുന്നു.
എല്ലാ ഉപഭോക്താക്കൾക്കും മിതമായ നിരക്കിൽ മികച്ച സേവന കാഴ്ചവയ്ക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

അമേരിക്കൻ, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗൽ, അറബിക്  അന്തർ‌ദ്ദേശീയ രുചി പരീക്ഷിക്കാനും വ്യത്യസ്‌ത അനുഭവം നൽ‌കുന്നതിനും ചിന്നാസ് കഫെ, കോഫി, ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, ലഘുഭക്ഷണങ്ങൾ, ജന്മദിന കേക്കുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

പ്രിയപ്പെട്ടവർക്ക് അനുയോജ്യമായതും മനോഹരവുമായ സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നതിന് പുച്ഛിസ് ഗിഫ്റ്റ്, ഗുണനിലവാരമുള്ളതും വെറൈറ്റിയുമായ സമ്മാനങ്ങൾ ഇവിടെ ലഭിക്കുന്നു. ഇവ തിരഞ്ഞെടുക്കാൻ സഹായഹസ്തവുമായി സ്റ്റാഫുകളും ഉണ്ട്.

 

 

 

 

ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങൾ നൽകുന്നതിലൂടെ ജനങ്ങളുടെ വിശ്വാസവും സംതൃപ്തിയും നേടിയെടുക്കാൻ ഇവർക്ക് സാധിക്കും എന്നതിൽ സംശയമില്ല.

ചാക്കാ ബൈപാസിന് സമീപം ആണ് സ്പീഡ് എൻ സെർവ് പ്രവർത്തനം ആരംഭിക്കുന്നത്. ജൂലൈ 7ന് വൈകിട്ട് 4 മണിക്ക് ശ്രീ കടകംപള്ളി സുരേന്ദ്രൻ ( ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി ) ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംഗീത സംവിധായകൻ ശ്രീ ജമനി ഉണ്ണികൃഷ്ണന് ആദ്യ വിൽപ്പന നടത്തും. അദ്ദേഹത്തിന്റെ സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ ബ്ലഡ്‌ ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ സതീന്ദ്ര ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതൽ 12:30 വരെ സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *