തുണികളില്‍ ഉണ്ടാകുന്ന കരിമ്പൻ പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. കരിമ്പൻ കളയാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
ഒരു ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തന്നെ വിനാഗിരിയും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഈ മിക്സ് ഒരു ബ്രഷ് ഉപയോഗിച്ച് കരിമ്പൻ കാണപ്പെടുന്ന ഭാഗത്ത് തേച്ചുപിടിപ്പിച്ച അല്പനേരം വെക്കണം. 10 മിനിറ്റിനുശേഷം കഴുകി കളയാം. കരിമ്പൻ കളയാനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണിത്.
കരിമ്പൻ കളയാൻ ഉപയോഗിക്കുന്ന മറ്റൊരു മാര്‍ഗ്ഗം ഉരുളക്കിഴങ്ങിന്റെ നീര് ആണ്. ഉരുളക്കിഴങ്ങിന്റെ നീര് പിഴിഞ്ഞെടുത്ത് കരിമ്പന്‍ മുകളിലായി 10 മിനിറ്റ് നേരം പുരട്ടിയെടുക്കണം. ഈ തുണി കഴുകിയതിനുശേഷംവെയിലത്തിട്ട് നല്ലതുപോലെ ഉണക്കി എടുക്കണം.
കരിമ്പനകറ്റാനായി ഉപയോഗിക്കുന്ന മറ്റൊരു മികച്ച പ്രതിവിധിയാണ് പുളിച്ചമോര്. ഇത് കരിമ്പൻ ഉള്ള ഭാഗത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
അടുത്തതായി നാരങ്ങ കൊണ്ടുള്ള ഒരു പ്രതിവിധിയാണ് പറയുന്നത്. നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് കട്ടിയുള്ള ഒരു പേസ്റ്റ് തയ്യാറാക്കി കരിമ്പ നുള്ള ഭാഗത്ത് പത്തു മിനിറ്റ് നേരം തേച്ചുപിടിപ്പിക്കണം. ശേഷം കഴുകി കളയാവുന്നതാണ്.