തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എം ഡി അനിൽ കുമാറിന് കർമ്മജ്യോതി പുരസ്‌കാരം. കേരളകൗമുദി ബോധ പൗർണമി ക്ലബ് മാനിഷാദ സാംസ്‌കാരിക വേദി ഡോക്ടേഴ്സ് ഡേ ദിനാഘോഷ, പുരസ്‌കാരവിതരണ ചടങ്ങിലാണ് അനിൽ കുമാറിനെ ആദരിച്ചത്. കുന്നുംപുറം ചിന്മയ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സിനിമതാരം ഗോപകുമാർ, ക്രൈം ബ്രാഞ്ച് എസ് പി മുഹമ്മദ് ഷാഫി, മാനിഷാദ സംസ്കാരിക വേദി സെക്രട്ടറി റസൽ സബർമതി, സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ നിറഞ്ഞ സാനിധ്യത്തിലാണ് അനിൽകുമാർ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സാമൂഹ്യ സേവന മേഖലയിലെ പ്രവർത്തന മികവാണ് അനിൽ കുമാറിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.20വർഷത്തിലേറെയായി ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് എന്ന പേരിൽ തൊഴിൽ ദാന സ്ഥാപന ശൃംഗല തിരുവനന്തപുരം ജില്ലയിലുടനീളം നടത്തി പോരുന്ന അനിൽ കുമാർ സാമൂഹ്യ സേവന മേഖലയിലും നിറ സാനിധ്യമാണ് .ആതുരസേവനം, രോഗി കൾക്ക് കിടക്കകൾ, വസ്ത്രങ്ങൾ, മരുന്നുകൾ, വീൽ ചെയർ വിതരണം, നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പുതു വസ്ത്രങ്ങൾ, ബാഗുകൾ, കുടകൾ തുടങ്ങിയവയും, വൃദ്ധർക്കും, മുതിർന്നവർക്കും ഓണക്കോടികൾ, ഭക്ഷ്യകിറ്റുകൾ, വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ തുടങ്ങി സമസ്ത മേഖലകളിലേക്കും തന്റെ ജീവകാരുണ്യ പ്രവർത്തന മാതൃക സമ്മാനിക്കുന്ന വ്യക്തിത്വമാണ്.