പഠനോപകരണ വിതരണവും , അവാർഡ് വിതരണവും സംഘടിപ്പിച്ചു1 min read

29/6/22

തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേഷന്റെ നേതൃത്വത്തിൽ  ഉള്ളൂർ ഗവണ്മെന്റ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനഉപകരണങ്ങൾ വിതരണം ചെയ്തു.

കോർപറേഷൻപൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ DR അനിൽ ചടങ്ങ് ഉത്ഘാടനം നിർവഹിച്ചു

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ സെക്രട്ടറി റസൽ
സബർമതി,സിനിമ സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാർ, ഫിലിം PRO അജയ് തുണ്ടത്തിൽ,

കലാഭവൻ സേവനസമിതി പ്രസിഡന്റ് അജിൽ മണി മുത്ത്.. സിനിമ താരം
അക്കുട്ടി. സ്കൂൾ ഹെഡ്മിസ്ട്രിസ് ശോഭ.. സീനിയർ അസിസ്റ്റന്റ് പ്രിയ ജോൺ.എന്നിവർ ആശംസകൾ അർപ്പിച്ചു.

ചടങ്ങിന് ഗുരുവായൂരപ്പൻ ഡയറക്ടർ അനിൽ കുമാറും സഹപ്രവർത്തകരും നേതൃത്വം നൽകി.

യോഗത്തിൽ വെച്ച് കലാഭവൻ മണി സേവനസമിതി മണി നാദം ടീമിന്റെ കലാകാരൻ മാർക്ക് ആദരവ് നൽകി. തുടർന്ന് നാടൻ പാട്ട് അവതരണവും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *