ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് പഠനോപകരണ വിതരണവും, ആദരിക്കലും നാളെ1 min read

27/5/23

തിരുവനന്തപുരം :ഒരു തൊഴിൽ സ്ഥാപനത്തിനും അപ്പുറം സമൂഹ നന്മക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാനിധ്യമായ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണവും, ആദരിക്കൽ ചടങ്ങും നാളെ  ചെറുവാരക്കോണം,ബാലിക മന്ദിരത്തിൽ ബിജെപി ദേശീയ സമിതി അംഗം കരമന ജയൻ ഭദ്ര ദീപം തെളിയിക്കുകയും ,സിനിമ,സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

നാളെ ഉച്ചയ്ക്ക് 12:30-ന് ഗുരുവായൂരപ്പൻ അസോസിയേറ്റ് എം ഡി.ആർ. അനിൽകുമാർ അധ്യക്ഷനാകുന്ന യോഗം അനശ്വര, ശിവാനി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കും.വിദ്യ. ബി. സ്വാഗത കർമ്മം നിർവഹിക്കും.പഠനോപകരണ വിതരണം: റവ ജോൺ വില്യം,ഷീബ എന്നിവർ നിർവഹിക്കും.

നർത്തകി സഞ്ജന കൃഷ്ണ എസ്. എസ്,മാധ്യമ പ്രവർത്തകൻ ജനചിന്ത പ്രേം, CGSL ഡയറക്ടർ റോബർട്ട് സാം എന്നിവർ ആദരവ് ഏറ്റുവാങ്ങും.ആറാലംമൂട് ചന്ദ്രബാബു ( KPSHSA)അഡ്വ:മംഗലതാര,അഡ്വ: സുധ സുധാകരൻ, എന്നിവർ  വിശിഷ്ടാതിഥികളായി പങ്കെടുക്കും.ഗുരുവായൂരപ്പൻ അസോസിയേറ്റ് സെക്രട്ടറി,സിന്ധു സി. എസ്.മാനേജർ അഖിൽ എ എസ്, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.ലക്ഷ്മി ആർ കൃതജ്ഞതയും രേഖപെടുത്തും.

വീട്ടുജോലി,ഹോം നേഴ്സിങ്, പ്ലെയ്സ്മെന്റ്, രംഗത്ത്  19 വർഷത്തെ മഹനീയ സാനിധ്യമാണ്ഗുരുവായൂരപ്പർ അസോസിയേറ്റ്സ്. അനേകായിരം തൊഴിൽ അന്വേഷകരായ യുവതി, യുവാക്കൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിൽ സത്യസന്ധത യും മികവും പുലർത്തുന്ന തൊഴിലാളി സ്ഥാപനമാണിത് .തൊഴിൽ ദാനത്തിന്പ്ര പുറമെ ജീവകാരുണ്യ പ്രവർത്തനം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, പഠനോപകരണ വിതരണം, ക്യാൻസർ രോഗികൾക്കുള്ള ധനസഹായം എന്നിവ നൽകിവരുന്നുണ്ട് ഈ പകരക്കാരനില്ലാത്ത സ്ഥാപനം.കേന്ദ്രസർക്കാർ ജെസ്റ്റ് ഡയൽ അംഗീകാരം, സേവന മനോഭാവമുള്ള സ്റ്റാഫുകൾ ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ മാത്രം പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *