ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും, മാസ്ക് വിതരണവും നാളെ ഗാന്ധി ഭവൻ ഹാളിൽ, മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം ചെയ്യും1 min read

9/7/22

തിരുവനന്തപുരം :ഗുരുവായൂരപ്പൻ അസോസിയേറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനോപകരണ വിതരണവും,മാസ്ക് വിതരണവും നാളെ ഗാന്ധി സ്മാരക നിധി ഹാളിൽ നടക്കും. മുൻ എം പി പന്ന്യൻ രവീന്ദ്രൻ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരം അക്കുട്ടി ഭദ്രദീപം തെളിയിക്കും.

ഗുരുവായൂരപ്പൻ അസോസിയേറ്റ് എം ഡി. ആർ. അനിൽ കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കരമന ജയൻ പഠനോപകരണ വിതരണം നിർവഹിക്കും.,

വഞ്ചിയൂർ പ്രവീൺകുമാർ ,അജയ് തുണ്ടത്തിൽ, അജിൻ മണിമുത്ത്,തിമോത്തി ലിയോ രാജ്,ജീജാ സുരേന്ദ്രൻ, പുഷ്പരാജ്,ആദിത്യ സൂര്യ, മാസ്റ്റർ ആദർശ്,എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു. ആറാലുമൂട് ചന്ദ്രബാബു,ഡോ. സന്തോഷ്‌ നായർ, റസൽ സബർമതി,സുധ സുധാകരൻ എന്നിവർ അതിഥികളായി എത്തുന്നു. ലക്‌മി നന്ദി രേഖപെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *