ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. തലമുടിക്ക് ഉണ്ടാകുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വിറ്റാമിനുകളുടെ കുറവ് തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വിറ്റാമിനുകളുടെ കുറവില്‍ നിന്നും രക്ഷനേടാൻ ഇനി എബിസി ജ്യൂസ് സഹായിക്കും.
ഈ ജ്യൂസ് ഉണ്ടാക്കുന്നതിനായി വിറ്റാമിനുകള്‍ ധാരാളമായി അടങ്ങിയ നെല്ലിക്ക ബീറ്റ്റൂട്ട് കറിവേപ്പില ഇഞ്ചി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. വിറ്റാമിൻ ബി, സി, ഇരുമ്പ് , കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക മുടിയുടെ ആരോഗ്യവളര്‍ച്ചയെ വേഗത്തിലാക്കും. ബീറ്റ്റൂട്ടില്‍ അടങ്ങിയ വിറ്റാമിനുകളും തലമുടി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്.
വിറ്റാമിൻ സി, ഫോസ്ഫറസ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയ കറിവേപ്പില സഹായിക്കും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പൂർണ്ണമാണ് ഇഞ്ചി. രണ്ട് നെല്ലിക്കയും രണ്ട് ബീറ്റ്റൂട്ടും ആറുമുതല്‍ ഇട്ടു വരെ കറിവേപ്പിലയും കുറച്ച് ഇഞ്ചിയും ഒരുമിച്ച് എടുത്ത് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് അടിച്ചെടുത്തത് മൂന്ന് തവണ ആഴ്ചയില്‍ കുടിക്കുന്നത് തലമുടി വളര്‍ച്ച വേഗത്തിലാക്കാൻ സഹായിക്കും.