ചപ്പാത്തി സ്ഥിരമായി കഴിക്കുന്നവർ സൂക്ഷിക്കുക. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.
അദ്ദേഹം പറയുന്നത് ഗോതമ്പുമാവിലെ ചില ഘടകങ്ങളാണ് ഹൃദയസംബന്ധമായ ചില അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണമെന്നാണ് . മാത്രമല്ല, ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗർ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളിൽ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയിൽ കുറഞ്ഞതായാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.