ഓണത്തിന് വീര്യം കൂട്ടാൻ ജ​വാ​ൻ തന്നെ മു​ഖ്യം; നി​ര്‍​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു ന​ഷ്​ടം വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ടാ​കി​ല്ല1 min read

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ മ​ദ്യ​ക്ക​ച്ച​വ​ടം ഉ​ഷാ​റാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കാ. ബ്രാ​ൻ​ഡ് നി​ർ​ബ​ന്ധം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ജ​വാ​ൻ ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശമായി പറഞ്ഞിരിക്കുന്നത്.

ജ​ന​പ്രി​യ ബ്രാ​ന്‍​ഡു​ക​ൾ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ന​ഷ്ടം വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ണ​സ് അ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നും എം​ഡി​യുടെ  മു​ന്ന​റി​യി​പ്പു​ണ്ട്.

ഓ​ണ​ക്ക​ച്ച​വ​ട​ത്തി​ൽ കു​റ​വൊ​ന്നും വ​രാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബെ​വ്കോ ന​ട​ത്തു​ന്ന​ത്. ഉ​ത്സ​വ സീ​സ​ണി​ൽ റെ​ക്കോ​ഡ് വി​ല്പ​ന പ​തി​വാ​ണ്.

അ​തി​ൽ മാ​റ്റം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണ് ബെ​വ്കോ. വെ​യ്ർ​ഹൗ​സ് -ഔ​ട്ട് ലെ​റ്റ് മാ​നേ​ജ​ർ​മാ​ർ​ക്കു​ള്ള നി​ർ​ദ്ദേ​ശം, ജ​ന​പ്രി​യ ബ്രാ​ൻ​റു​ക​ള​ട​ക്കം ആ​വ​ശ്യ​മു​ള്ള മ​ദ്യം വെ​യ​ർ​ഹൗ​സി​ൽ നി​ന്നും ക​രു​ത​ണം.

സ്റ്റോ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ കാ​ണു​ന്ന രീ​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. പ്ര​ത്യേ​കി​ച്ചൊ​രു ബ്രാ​ൻ​ഡും ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ സ്വ​ന്തം ബ്രാ​ൻ​ഡാ​യ ജ​വാ​ൻ റം തന്നെ ​ന​ൽ​ക​ണം എ​ന്നി​ങ്ങ​നെ പോ​കു​ന്നു നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഒ​ഴു​ക്ക്.

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ൽ മു​ന്നി​ൽ വ​രു​ന്ന മൂ​ന്ന് ഔ​ട്ട് ലൈ​റ്റു​ക​ള്‍​ക്ക് അ​വാ​ർ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ല്പ​ന കൂ​ടു​ത​ലു​ള്ള ഓ​ണം സീ​സ​ണി​ൽ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ക്കാ​ൻ പാ​ടി​ല്ല.

ബാ​ങ്ക് അ​വ​ധി​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന ക​ള​ക്ഷ​ൻ മൂ​ന്നു മ​ണി​ക്കു മു​മ്പ് വെ​യ്ർ ഹൗ​സു​ക​ളി​ൽ എ​ത്തി​ക്ക​ണം. എ​ല്ലാം ശ​രി​യാ​യി ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും കൂടെ ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *