ഇനിമുതല്‍ കള്ള് ഷാപ്പ് വില്‍പന ഓണ്‍ലൈനായി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ള് ഷാപ്പ് വില്‍പന ഓണ്‍ലൈനാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന നടത്തുകയെന്നും 5170 ഷാപ്പുകളുടെ ലൈസൻസാണ് ഓണ്‍ലൈൻ വഴി വില്‍ക്കുന്നതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇതുവരെ കള്ള് ഷാപ്പുകളുടെ ലൈസൻസ് വിറ്റിരുന്നത് . ഈ മാറ്റം ഇപ്പോള്‍ നടപടിക്രമത്തിലാണ്   വരുത്തിയിരിക്കുന്നത്. കള്ള് ഷാപ്പ് ലൈസൻസ് വാങ്ങാൻ സെപ്തംബര്‍ പതിമൂന്ന് വരെ അപേക്ഷ സമര്‍പ്പിക്കാം. ലൈസൻസ് ഫീ നിശ്ചയിച്ചിട്ടുണ്ട്. ഒരേ ഫീസില്‍ ഒന്നിലധികം പേര്‍ അപേക്ഷിച്ചാല്‍ നറുക്കിടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *