രാജ്യത്ത് വേറെ എവിടെയെങ്കിലും ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ?… പോലീസ് പൂർണ പരാജയം.. പോലീസിന്റെ കൈയിൽ തോക്കില്ലേ?…. രൂക്ഷ വിമർശനവുമായി ഹൈക്കോടതി1 min read

10/5/23

കൊച്ചി ഡ്യുട്ടിക്കിടെ ആക്രമിയുടെ കുത്തേറ്റ് ജീവൻ നഷ്ടമായ വന്ദന യുടെ കൊലപാതകത്തിൽ സർക്കാരിനെയും, പോലീസിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി.

“രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്ത് ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടോ?.. പോലീസ് പൂർണ പരാജയമായിരുന്നു. പോലീസിന്റെ കൈയിൽ തോക്കില്ലേ?. ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരെ ആക്രമികളുടെ മുൻപിൽ എറിഞ്ഞു കൊടുക്കണോ?.. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്ക് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.. സർക്കാർ ആശുപത്രിയിൽ ഉണ്ടായ സംഭവത്തിന്‌ ആരാണ് ഉത്തരവാദി?.. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടണമെന്നും “ഹൈക്കോടതി പറഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് ചേർന്നാണ് കോടതി നിരീക്ഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *