കൊച്ചി :മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി.
കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണമുണ്ടെങ്കിലും എസ്‌എഫ്‌ഐഒ അന്വേഷണമാകാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു.
കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോണ്‍ ജോര്‍ജ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കുന്നതായി കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണം കൊണ്ട് തൃപ്തിയില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം വേണമെന്നും കാണിച്ച് ഷോണ്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിച്ചാണ് കോടതി നിലപാട് അറിയിച്ചത്.